സ്വാതന്ത്ര്യദിനത്തിൽ CJP-യുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പൂട്ട്; ഭീരുക്കളെന്ന് അഭിജീത്ത് ദിപ്കെ

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) ഇൻസ്റ്റഗ്രാം അക്കൗണ്ട് സ്വാതന്ത്ര്യദിനമായ ശനിയാഴ്ച രാവിലെ അപ്രത്യക്ഷമായി. തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്യപ്പെട്ടതായി എക്സ് പോസ്റ്റിലൂടെ സിജെപി തന്നെയാണ് അറിയിച്ചത്. ഇൻസ്റ്റഗ്രാം അക്കൗണ്ട് തിരിച്ചെടുക്കാൻ തങ്ങൾക്ക് സാധിച്ചുവെന്ന് സിജെപി പിന്നീട് അറിയിച്ചു.
'സിജെപിയുടെ ഇൻസ്റ്റഗ്രാം ഹാൻഡിൽ നീക്കം ചെയ്യപ്പെട്ടു. സിജെപിയെ എതിർക്കുന്നവർ ഞങ്ങളുടെ ശബ്ദം അടിച്ചമർത്താൻ സ്വാതന്ത്ര്യദിനം തന്നെ തിരഞ്ഞെടുത്തു എന്നത് എന്തൊരു നാണക്കേടാണ്. ഭീരുത്വം നിറഞ്ഞ ഇത്തരം പ്രവൃത്തികൾക്ക് മുന്നിൽ ഞങ്ങൾ ഭയപ്പെടില്ല.' -ഇതാണ് സിജെപി എക്സിൽ പോസ്റ്റ് ചെയ്തത്. സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്തവരെ സ്ഥാപകൻ അഭിജീത്ത് ദിപ്കെ ഭീരുക്കൾ എന്ന് വിളിച്ചു.
സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ചെങ്കോട്ടയിൽ പ്രസംഗിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പാണ് ഈ സംഭവമുണ്ടായത്. അക്കൗണ്ട് നഷ്ടപ്പെട്ട് അരമണിക്കൂറിനകം സിജെപിക്ക് അത് വീണ്ടെടുക്കാൻ സാധിച്ചു. നേരത്തേ ജന്തർ മന്തർ പ്രതിഷേധത്തിന്റെ സമയത്തും സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് സമാനമായി നീക്കം ചെയ്യപ്പെട്ടിരുന്നു.
Content Highlights: The official Instagram account of Cockroach Janata Party (CJP) was briefly taken down on Independence Day, leading founder Abhijit Dipke to call the detractors cowards before the handle was successfully restored within thirty minutes.