വിജയാഘോഷം ഡൽഹിയിലെ ആഡംബര ഹോട്ടലിൽ; സിജെപി നേതാക്കളുടെ പരിപാടി വിവാദത്തിൽ, ഇരട്ടത്താപ്പെന്ന് ബിജെപി

#ന്യൂസ് ഡെസ്ക്
PHOTO: PTI
PHOTO: PTI

ന്യൂഡൽഹി: ധർമേന്ദ്ര പ്രധാൻ മന്ത്രിപദവി രാജിവെച്ചതിന്റെ വിജയാഘോഷം ഡൽഹിയിലെ ആഡംബര ഹോട്ടലിൽ സി.ജെ.പി. സംഘടിപ്പിച്ചത് വിവാദമായി. നേതാക്കളും പ്രധാന സംഘാടകരും നൃത്തംചെയ്തും മറ്റും ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനുപിന്നാലെ അതിരൂക്ഷ വിമർശനമാണ് സാമൂഹികമാധ്യമങ്ങളിൽ ഉയർന്നത്.

വിവിധ സംസ്ഥാനങ്ങളിൽ വിദ്യാർഥികൾ പോലീസ് പിടിയിലായി ദുരിതമനുഭവിക്കുമ്പോൾ നേതാക്കൾ ആഘോഷം നടത്തിയെന്നാണ് വിമർശനം. സമരവിജയത്തിനുശേഷം ശനിയാഴ്ച വൈകീട്ട് നേതാക്കൾ ജന്തർമന്തറിൽനിന്ന് മടങ്ങണമെന്ന് പ്രഖ്യാപിച്ച് സ്ഥലംവിട്ടതോടെ തലചായ്ക്കാൻ സ്ഥലമില്ലാതെ ഒട്ടേറെപ്പേർ വലഞ്ഞെന്ന തുറന്നുപറച്ചിലുകളും പുറത്തുവന്നു.

ഈ തലമുറയെ ഏതെങ്കിലും കള്ളിയിൽപ്പെടുത്തുക അസാധ്യമാണെന്നും നൃത്തം ചെയ്തും കോൾഡ് കോഫി കുടിച്ചുമൊക്കെ പ്രതിഷേധിക്കാനും പോരാടാനുമറിയാവുന്നവരാണിതെന്നും സി.ജെ.പി. വക്താവ് സൗരവ് ദാസ് പറഞ്ഞു. അമ്മാവൻമാർക്കും അമ്മായിമാർക്കും പരാതി പറഞ്ഞുകൊണ്ടേയിരിക്കാമെന്നും മറുപടി നൽകി.

അതേസമയം, സി.ജെ.പി.യുടേത് ഇരട്ടത്താപ്പാണെന്നും ഇതിനൊക്കെ ആരാണ് ഫണ്ട് നൽകുന്നതെന്നും ബി.ജെ.പി. വിമർശിച്ചു.

Content Highlights: CJP organized a luxury party after Dharmendra Pradhan's resignation., Social media backlash over perceived insensitivity toward protesting students., Reports of students stranded at Jantar Mantar after protest leaders left., CJP spokesperson defended the celebration as a modern form of protest., BJP accused CJP of hypocrisy and questioned the funding source.