തീവ്രമഴയ്ക്ക് സാധ്യത; ചെന്നൈയുള്‍പ്പെടെ നാലു ജില്ലകളില്‍ പഠനാവധിയും വര്‍ക്ക് ഫ്രം ഹോമും

ചെന്നൈ: അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പട്ട് ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ഈ ജില്ലകളിലെ ഐടി ജീവനക്കാര്‍ക്ക് ഒക്ടോബര്‍ 18 വരെ വര്‍ക്ക് ഫ്രം ഹോം അനുവദിക്കണമെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കമ്പനികളോട് ആവശ്യപ്പെട്ടു. തമിഴ്നാട്ടില്‍ അടുത്ത മൂന്ന് ദിവസങ്ങളില്‍ കടുത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ന്യൂനമര്‍ദം രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ന്യൂനമര്‍ദം ശക്തി പ്രാപിച്ച് വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി തമിഴ്‌നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാപ്രദേശ് തീരങ്ങളിലേക്ക് നീങ്ങും. ഒക്ടോബര്‍ 16 വരെ തമിഴ്നാട്ടിലും പുതുച്ചേരിയിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഒക്ടോബര്‍ 16 വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മഴക്കാല മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ തിങ്കളാഴ്ച മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ യോഗം നടത്തി. വെള്ളക്കെട്ട് നേരിടാന്‍ 990 പമ്പുകളും പമ്പ് സെറ്റുകള്‍ ഘടിപ്പിച്ച 57 ട്രാക്ടറുകളും സജ്ജമാണെന്ന് ചെന്നൈ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ അറിയിച്ചു. 36 മോട്ടോര്‍ബോട്ടുകള്‍, 46 മെട്രിക് ടണ്‍ ബ്ലീച്ച് പൗഡര്‍ തുടങ്ങിയവയും അടിയന്തര ഉപയോഗത്തിനായി തയ്യാറാക്കിയിട്ടുണ്ട്. കനത്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ നാരായണപുരം തടാകക്കരയും അംബേദ്കര്‍ റോഡ് കനാല്‍ പ്രദേശങ്ങളും സന്ദര്‍ശിച്ച് മുന്നൊരുക്കങ്ങള്‍ വിലയിരുത്തി.
Content Highlights: Heavy Rain In Chennai, Nearby Areas, Schools And Colleges Shut