ജമ്മു കശ്മീരില്‍ ആറു വര്‍ഷങ്ങള്‍ക്കുശേഷം നിയമസഭാ സമ്മേളനം; ബഹളത്തില്‍ മുങ്ങി ആദ്യദിനം

ജമ്മു കശ്മീരിലെ നിയമസഭാ സമ്മേളനം | Photo: https://x.com/greater_jammu
ജമ്മു കശ്മീരിലെ നിയമസഭാ സമ്മേളനം | Photo: https://x.com/greater_jammu

ശ്രീനഗർ: ജമ്മു കശ്മീരിൽ നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനം തന്നെ ഭരണ- പ്രതിപക്ഷ വാക്‌പോര്. നീണ്ട ആറു വർഷങ്ങൾക്ക് ശേഷമാണ് ജമ്മു കശ്മീരിൽ നിയമസഭാ സമ്മേളനം ചേർന്നത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ആർട്ടിക്കിൾ 370-മായി ബന്ധപ്പെട്ടായിരുന്നു ബഹളം. 

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരേ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) എം.എൽ. വഹീദ് പാറ പ്രമേയം കൊണ്ടുവന്നിരുന്നു. ഇതിന്മേലുള്ള ചർച്ചയാണ് ബഹളത്തിൽ കലാശിച്ചത്. പ്രമേയത്തെ ബിജെപി ശക്തമായി എതിർത്തു. വഹീദ് പാറയുടെ പരാമർശം എടുത്ത് കളയണമെന്നും ഇത് നിയമസഭാ നിയമങ്ങൾക്കെതിരാണെന്നും ബിജെപി ആരോപിച്ചു. 

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരേ വഹീദ് പാറ പ്രമേയം കൊണ്ടുവന്നതിനെ പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തി. 

Content Highlights: Chaos Over Article 370 jammu kashmir New Assembly