അറസ്റ്റിനുള്ള അധികാരം എടുത്തുമാറ്റിയേക്കും; GST ഉദ്യോഗസ്ഥരുടെ അധികാരം വെട്ടിക്കുറയ്ക്കാൻ കേന്ദ്രം, നടപടി പരാതികൾക്ക് പിന്നാലെ

ന്യൂഡൽഹി: ജിഎസ്ടി ഉദ്യോഗസ്ഥരുടെ അധികാരം വെട്ടിക്കുറയ്ക്കാനൊരുങ്ങി കേന്ദ്രം. അറസ്റ്റ് ചെയ്യാനുള്ള അധികാരം എടുത്തുമാറ്റിയേക്കും. അധികാര ദുർവിനിയോഗ പരാതികൾ വ്യാപകമായതിനു പിന്നാലെയാണ് കേന്ദ്രസർക്കാർ നീക്കം.
ജിഎസ്ടിയുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ തടയുന്നതിനും അതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനുമാണ് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് അറസ്റ്റ് ചെയ്യാനുള്ള അധികാരംകൂടി നൽകിയിരുന്നത്. എന്നാൽ ഈ അധികാരം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് പരാതി ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ നീക്കം.
ഒക്ടോബർ ഏഴാം തീയതി ചേരാനിരിക്കുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ വിഷയം ചർച്ചയാകും. കൗൺസിലിൽ അംഗീകരിക്കപ്പെടുന്നപക്ഷം അടുത്ത പാർലമെന്റ് സമ്മേളനത്തിൽ പ്രത്യേകബില്ലായി കൊണ്ടുവരികയും നിയമമാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുകയുംചെയ്യും.