നിയന്ത്രണംവിട്ട കാർ തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് പാഞ്ഞുകയറി; 8 പേർക്ക് ദാരുണാന്ത്യം, സംഭവം പഞ്ചാബിൽ

#ന്യൂസ് ഡെസ്ക്
അപകടമുണ്ടാക്കിയ കാർ | Photo: ANI
അപകടമുണ്ടാക്കിയ കാർ | Photo: ANI

ചണ്ഡീഗഢ്: അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് പാഞ്ഞുകയറി എട്ടുപേർക്ക് ദാരുണാന്ത്യം. പഞ്ചാബിലെ സംഗ്രൂർ ജില്ലയിലെ ചോട്ടിയാൻ ഗ്രാമത്തിന് സമീപമുള്ള ജഖൽ റോഡിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം.

സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 23 തൊഴിലുറപ്പ് തൊഴിലാളികളാണ് റോഡുപണിയുമായി ബന്ധപ്പെട്ട് ആ സമയം അവിടെയുണ്ടായിരുന്നത്. അമിതവേഗത്തിൽ നിയന്ത്രണം വിട്ടെത്തിയ കാർ പലരെയും ഇടിച്ചുതെറിപ്പിച്ചു. എട്ടുപേർ മരിച്ചതുകൂടാതെ നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. റായ്ധ്രാന സ്വദേശിയായ പർഗത് സിങ് കല എന്നയാളാണ് കാർ ഓടിച്ചിരുന്നത്.

Content Highlights: An overspeeding car crashed into MGNREGA workers in Punjab's Sangrur district., Eight workers lost their lives in the tragic incident on Jakhal Road., Several others sustained critical injuries and are receiving treatment., The accident occurred on Sunday evening near Chotian village involving 23 workers.