ബിഎസ്എഫ് കോൺസ്റ്റബിൾ: അഗ്നിവീറായി വിരമിച്ചവർക്കുള്ള ക്വാട്ട 50 ശതമാനമാക്കി

പ്രതീകാത്മക ചിത്രം | Photo: ANI
പ്രതീകാത്മക ചിത്രം | Photo: ANI

ന്യൂഡൽഹി: ബിഎസ്എഫ് കോൺസ്റ്റബിൾ നിയമനത്തിൽ, അഗ്നിവീറായി വിരമിച്ചവർക്ക് അനുവദിച്ചിരുന്ന ക്വാട്ട 50 ശതമാനമായി ഉയർത്തി കേന്ദ്രം. നേരത്തേ 10 ശതമാനമായിരുന്നു സംവരണം. 2015-ലെ ബിഎസ്എഫ് ജനറൽ ഡ്യൂട്ടി കേഡർ (നോൺ ഗസറ്റഡ്) റിക്രൂട്ട്‌മെന്റ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം

ആദ്യ ബാച്ച് എക്സ് അഗ്നിവീറുകൾക്ക് ഉയർന്നപ്രായപരിധിയിൽ അഞ്ചുവർഷത്തെ ഇളവും അനുവദിച്ചു. പിന്നീടുള്ള അഗ്നിവീറുകൾക്ക് ഈ ഇളവ് മൂന്നുവർഷമായിരിക്കും. കായികനിലവാര, കായികക്ഷമതാ പരിശോധനയിലും അഗ്നിവീറുകൾക്ക് ഇളവുണ്ട്.

Content Highlights: Center boosts Agniveer quota to 50% for BSF Constable recruitment. Get age relaxation & sports concessions. Apply now for BSF jobs!