ബീഹാറില്‍ 16 ജില്ലകള്‍ പ്രളയ ബാധിതം; മരണം 24 ആയി

Photo: ANI
Photo: ANI

പട്‌ന: പ്രളയജലം കൂടുതല്‍ മേഖലകളിലേയ്ക്ക് എത്തിയതോടെ ബീഹാറില്‍ സ്ഥിതി ഗുരുതരമാകുന്നു. 16 ജില്ലകളിലായി 62,000 പേരെക്കുടി പ്രളയം ബാധിച്ചതോടെ ആകെ പ്രളയം ബാധിച്ചവര്‍ 75 ലക്ഷമായതായി സര്‍ക്കാര്‍ അറിയിച്ചു. 

പ്രളയത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ ആകെ മരണം 24 ആയി ഉയര്‍ന്നു. ദര്‍ഭംഗ ജില്ലയിലാണ് 10 പേര്‍ മരിച്ചത്. മുസാഫര്‍പുറില്‍ ആറ് പേരും ചമ്പാരണില്‍ നാല് പേരും മരിച്ചതായി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ബുള്ളറ്റിനില്‍ പറയുന്നു. 
 
ദേശീയ ദുരന്ത നിവാരണ സേനയുടെ 22 ടീമുകളെയും സംസ്ഥാന  ദുരന്ത നിവാരണ സേനയുടെ 13 ടീമുകളെയും  സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. പ്രദേശത്തുനിന്ന് 5,36,371 പേരെ ഒഴിപ്പിച്ചു. 12,479 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ചു.

Content Highlights: Bihar floods: Death toll rises to 24, over 75 lakh people affected

Content Highlights: