1.28 കോടിരൂപ സ്ഥിരനിക്ഷേപം: ബിഹാര്‍ മുഖ്യമന്ത്രിയുടെ മകന് അദ്ദേഹത്തെക്കാള്‍ അഞ്ചിരട്ടി സമ്പാദ്യം

പാറ്റ്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മകന് അദ്ദേഹത്തെക്കാള്‍ അഞ്ചിരട്ടി സമ്പാദ്യം. 75.36 ലക്ഷം ആസ്തിയാണ് നിതീഷ് കുമാറിന്റെ പേരിലുള്ളത്. എന്നാൽ അദ്ദേഹത്തിന്റെ മകൻ നിഷാന്തിന്റെ പക്കൽ ഇതിന്റെ അഞ്ച് ഇരട്ടി ആസ്തി ഉണ്ടെന്നാണ് വെളിപ്പെടുത്തല്‍. ബിഹാർ സർക്കാരിന്റെ വെബ്സൈറ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
വിവരങ്ങളനുസരിച്ച് നിതീഷ് കുമാറിന്റെ കൈയിൽ 29,389 രൂപ പണമായും, 42,763 രൂപ ബാങ്കിൽ നിക്ഷേപമായിട്ടും ഉണ്ട്. 16.51 ലക്ഷത്തിന്റെ ജംഗമ വസ്തുക്കൾ, 58.85 ലക്ഷത്തിന്റെ സ്ഥാവര സ്വത്തുക്കളും ഉണ്ട്. നിതീഷ് കുമാറിന്റെ മകൻ നിഷാന്തിന്റെ പേരിൽ, 16,549 രൂപ പണം, 1.28 കോടി ബാങ്കിൽ സ്ഥിര നിക്ഷേപം, 1.63 കോടിയുടെ ജംഗമ വസ്തുക്കൾ, 1.98 കോടിയുടെ സ്ഥാവര സ്വത്തുക്കളുമുള്ളതായാണ് വിവരങ്ങളിൽ പറയുന്നത്.
നിതീഷ് കുമാർ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും തങ്ങളുടെ സ്വത്ത് വിവരങ്ങൾ വർഷത്തിന്റെ അവസാനത്തിൽ നിർബന്ധമായും പുറത്തുവിടണമെന്ന് സർക്കാർ അറിയിച്ചിരുന്നു.
മന്ത്രിസഭയിലെ ഭൂരിഭാഗം മന്ത്രിമാരും മുഖ്യമന്ത്രി നിതീഷ് കുമാറിനേക്കാൾ ധനികരാണ്. വിഐപി (Vikassheel Insaan Party) നേതാവ് മുകേഷ് സഹനിയാണ് മന്ത്രിസഭയിലെ ഏറ്റവും വലിയ ധനികൻ. 23 ലക്ഷമാണ് അദ്ദേഹത്തിന്റെ ബാങ്ക് നിക്ഷേപം. അദ്ദേഹത്തിന്റേതായി 7 കോടിയിലേറെ രൂപയുടെ സ്വത്തുക്കൾ മുംബൈയിൽ ഉണ്ടെന്നാണ് വിവരം,
Content Highlights: Bihar - His son Nishant is 5 times richer than CM Nitish Kumar, so is the total assets of both
Content Highlights: