നവജാത ശിശുവിന്റെ മൃതശരീരം അഞ്ച് ദിവസം മോര്‍ച്ചറിയില്‍; മറന്നുപോയെന്ന് ജീവനക്കാര്‍

പ്രതീകാത്മക ചിത്രം | ഫോട്ടോ: രാമനാഥ് പൈ|മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: രാമനാഥ് പൈ|മാതൃഭൂമി

ഇന്ദോര്‍: നവജാത ശിശുവിന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലെ ഫ്രീസറില്‍ നിന്ന് കണ്ടെത്തി. മധ്യപ്രദേശിലെ ഇന്ദോറിലുള്ള മഹാരാജ യശ്വന്ത്‌റാവു ആശുപത്രിയിലാണ് സംഭവം. 

തലേദിവസം മരിച്ച കുഞ്ഞിന്റെ മൃതദേഹം സെപ്റ്റംബര്‍ 12നാണ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്. എന്നാല്‍ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ച വിവരം ആശുപത്രി ജീവനക്കാര്‍ മറന്നുപോകുകയായിരുന്നു. 

ഉപേക്ഷിക്കപ്പെട്ട നിലയില്‍ സെപ്റ്റംബര്‍ 11ന് കണ്ടെത്തിയ നവജാത ശിശുവിനെ ഒരു സാമൂഹ്യ പ്രവര്‍ത്തകനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കുട്ടി മരിച്ചു. കുട്ടിമരിച്ച വിവരം പിറ്റേ ദിവസം ചീഫ് മെഡിക്കല്‍ ഒഫീസര്‍ പോലീസില്‍ വിളിച്ച് അറിയിച്ചിരുന്നു. എന്നാല്‍  പോലീസ് ഇക്കാര്യത്തെക്കുറിച്ച് ഓര്‍മിക്കുന്നത് സെപ്റ്റംബര്‍ 16നാണ്.

ഇതേ ആശുപത്രിയുടെ മോര്‍ച്ചറിയില്‍ നിന്ന് അഴുകിയ നിലയില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. ഇതിന് പിന്നാലെയാണ് നവജാത ശിശുവിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ നിന്ന് കണ്ടെത്തിയത്.  

Content Highlight: Baby's body left in mortuary for 5 day

Content Highlights: