അറ്റ്‌ലസ് സൈക്കിള്‍സ് ഉടമയുടെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: അറ്റ്‌ലസ് സൈക്കിള്‍സിന്റെ ഉടമകളിലൊരാളായ സഞ്ജയ് കപൂറിന്റെ ഭാര്യ നതാഷ കപൂറിനെ(57) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ ഔറംഗസേബ് ലൈനിലെ വീട്ടില്‍ ചൊവ്വാഴ്ച വൈകീട്ടാണ് നതാഷയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയില്‍നിന്ന് ഇവരുടെ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തായി പോലീസ് അറിയിച്ചു. 

പ്രമുഖ സൈക്കിള്‍ നിര്‍മാണ കമ്പനിയായ അറ്റ്‌ലസ് സൈക്കിള്‍സിന്റെ ജോയിന്റ് വൈസ് പ്രസിഡന്റാണ് സഞ്ജയ് കപൂര്‍. സംഭവസമയത്ത് ഇദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. 

ഭക്ഷണംകഴിക്കാനായി കുറേതവണ വിളിച്ചിട്ടും അമ്മയെ കാണാത്തതിനാല്‍ മകന്‍ കിടപ്പുമുറിയിലെത്തി നോക്കിയപ്പോഴാണ് നതാഷയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ വീട്ടിലെ ജോലിക്കാരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണംസംഭവിച്ചിരുന്നു. 

പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംഭവത്തില്‍ കേസെടുത്തതായും ഫോറന്‍സിക് പരിശോധന നടത്തിയതായും പോലീസ് അറിയിച്ചു. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: atlas cycles joint vice president's wife natasha kapur commits suicide 

Content Highlights: