ഓപ്പറേഷന്‍ സിന്ദൂറിനിടെ നല്‍കിയ സഹായം മറന്നില്ല; 10 വയസ്സുകാരനെ ഒപ്പംനിര്‍ത്തി സൈന്യം

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനിടെ പഞ്ചാബിലെ താരവലി ഗ്രാമത്തില്‍ ഏറ്റുമുട്ടലിലേര്‍പ്പെട്ടിരുന്ന സൈനികര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിച്ചുനല്‍കിയ 10 വയസ്സുകാരന്റെ മുഴുവന്‍ പഠനച്ചെലവും ഏറ്റെടുത്ത് സൈന്യം.
ഫിറോസ്പുര്‍ ജില്ലയിലെ മംദേതില്‍നിന്നുള്ള നാലാംക്ലാസുകാരനായ ശ്വന്‍ സിങ്ങിന്റെ പഠനച്ചെലവാണ് സൈന്യം ഏറ്റെടുത്തത്. ശനിയാഴ്ച ഫിറോസ്പുരില്‍ ശ്വന്നിനെ ആദരിക്കുന്ന ചടങ്ങിലായിരുന്നു സൈന്യം പ്രഖ്യാപനം നടത്തിയത്.
വെസ്റ്റേണ്‍ കമാന്‍ഡ് ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് ലെഫ്റ്റനന്റ് ജനറല്‍ മനോജ് കുമാര്‍ കട്യാര്‍ ചടങ്ങില്‍ പങ്കെടുത്തു. പാകിസ്താനുമായി ഏറ്റുമുട്ടുകയായിരുന്ന സൈനികര്‍ക്ക് വെള്ളം, ചായ, പാല്‍, ഐസ് എന്നിവയാണ് സൈനികര്‍ ആവശ്യപ്പെടാതെതന്നെ ശ്വന്‍ എത്തിച്ചുനല്‍കിയത്.
Content Highlights: Army Funds Boy`s Education After Operation Sindhoor