ആര്‍ച്ച് ബിഷപ് ആന്‍ഡ്രൂസ് താഴത്ത് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: സിബിസിഐയുടെ പുതിയ പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ആന്‍ഡ്രൂസ് താഴത്ത് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറിനും ഒപ്പമാണ് ആന്‍ഡ്രൂസ് താഴത്ത് നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത്.
മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം സംബന്ധിച്ച ആവശ്യം ആന്‍ഡ്രൂസ് താഴത്ത് പ്രധാനമന്ത്രിയെ അറിയിച്ചു. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് പ്രധാനമന്ത്രി അദ്ദേഹത്തിന് ഉറപ്പുനല്‍കി. കൂടിക്കാഴ്ച 15 മിനിറ്റോളം നീണ്ടുനിന്നു.
Content Highlights: Archbishop Andrews Thazhath visited the Prime Minister Narendra Modi