വ്യോമസേന യുദ്ധവിമാനം രാജസ്ഥാനില്‍ തകര്‍ന്ന് വീണു; പൈലറ്റടക്കം രണ്ടുപേർ മരിച്ചു

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ചുരുവില്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണ് പൈലറ്റടക്കം രണ്ടു പേർ മരിച്ചു. SEPECAT ജാഗ്വാര്‍ വിമാനമാണ് ചുരുവിലെ ഗ്രാമീണ മേഖലയില്‍ ഒരു വയലിൽ തകര്‍ന്നു വീണത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്.
സംഭവത്തിൽ വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് സമീപത്ത് നിന്ന് രണ്ട് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മൃതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്.
Content Highlights: Air Force fighter jet crashed in Rajasthan's Churu