മുൻ അഗ്നിവീരന്മാരെ ബിഎസ്എഫിൽ നിയമിക്കും, 10 ശതമാനം സംവരണം- ബിഎസ്എഫ് ഡയറക്ടർ ജനറൽ

നിതിൻ അഗർവാൾ | Photo: ANI
നിതിൻ അഗർവാൾ | Photo: ANI

ന്യൂഡൽഹി: മുൻ അഗ്നിവീരന്മാരെ നിയമിക്കാനൊരുങ്ങി ബിഎസ്എഫ്. മുൻ അഗ്നിവീരന്മാർക്ക്  ബിഎസ്എഫ് റിക്രൂട്ട്മെന്റിൽ പത്ത് ശതമാനത്തോളം സംവരണം ഏർപ്പെടുത്തുമെന്ന് ഡയറക്ടർ ജനറൽ നിതിൻ അഗർവാളിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു.

'നാല് വർഷത്തോളം സേവനമനുഷ്ടിച്ചവരാണ് മുൻ അഗ്നിവീരന്മാർ. അവർ പരിശീലനം നേടിയവരാണ്, അച്ചടക്കമുള്ളവരാണ്. അവർക്ക് ബി.എസ്.എഫ്. ചെറുപരിശീലനം നൽകിയ ശേഷം അതിർത്തികളിൽ നിയമിക്കും. അഗ്നിവീരന്മാരെ റിക്രൂട്ട് ചെയ്യാൻ വേണ്ടി ഞങ്ങൾ കാത്തിരിക്കുകയാണ്. റിക്രൂട്ട്മെന്റ് സമയത്ത് അവർക്ക് 10 ശതമാനം സംവരണം ഉണ്ടാകും. മാത്രമല്ല വയസിലും ഇളവ് ഉണ്ടാകും. ആദ്യത്തെ ബാച്ചിന് അഞ്ച് വർഷത്തോളം  ഇളവ് നൽകും. തുടർന്നുള്ള ബാച്ചുകൾക്ക് മൂന്ന് വർഷത്തോളം ഇളവ് നൽകും, അഗർവാൾ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു. 

Content Highlights: Agniveer flak adds 10% reservation in para military forces