ഉള്ളില്‍ ചൂട് കൂടി; എയര്‍ ഇന്ത്യ വിമാനം കൊല്‍ക്കത്തയിലിറക്കി

പ്രതീകാത്മക ചിത്രം | Photo: PTI
പ്രതീകാത്മക ചിത്രം | Photo: PTI

ന്യൂഡല്‍ഹി:  ജപ്പാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനത്തിന് കൊല്‍ക്കത്തയില്‍ അടിയന്തര ലാന്‍ഡിംഗ്. എയര്‍ ഇന്ത്യയുടെ ടോക്കിയോ- ഡല്‍ഹി ബോയിങ് 787 വിമാനമാണ് കൊല്‍ക്കത്തയില്‍ അടിയന്തരമായി ഇറക്കിയത്. 

വിമാനത്തിലെ എയര്‍ കണ്ടീഷനിങ് സംവിധാനത്തിന്റെ തകരാര്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് വിമാനം കൊല്‍ക്കത്തയിലിറക്കാന്‍ നിര്‍ബന്ധിതമായത്. എയര്‍ കണ്ടീഷനിങ് സംവിധാനത്തില്‍ തകരാര്‍ വന്നതോടെ വിമാനത്തിനുള്ളിലെ ചൂട് കൂടിയതാണ് പ്രശ്‌നം.

ടോക്കിയോയില്‍ നിന്ന് ഉച്ചയ്ക്ക് 12.31 നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. കൊല്‍ക്കത്തയില്‍ വൈകിട്ട് 3.33ന് ഇറക്കുകയും ചെയ്തു. യാത്രക്കാര്‍ക്ക് ഡല്‍ഹിയിലേക്ക് എത്താനുള്ള സംവിധാനമൊരുക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
 

Content Highlights: Air India flight AI357 from Tokyo to Delhi diverted to Kolkata due to persistent cabin heat