നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്ത വിദേശികൾ കരിമ്പട്ടികയിലായേക്കും

ന്യൂഡൽഹി: നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 300 വിദേശികള്‍ക്കെതിരേ വിസ ചട്ടലംഘനത്തിന് നടപടിയെടുക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. തായ്‌ലന്‍ഡ് മലേഷ്യ തുടങ്ങിയ 16 രാജ്യങ്ങളില്‍ നിന്നെത്തിയ വിദേശികള്‍ നിസാമുദ്ദീന്‍ മര്‍ക്കസിലെ മതസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 128 പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. സമ്മേളനത്തില്‍ പങ്കെടുത്ത ആയിരക്കണക്കിനാളുകള്‍ നിലവില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിരീക്ഷണത്തിലാണ്.
വിവിധ സംസ്ഥാനങ്ങളിലേക്ക് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ മടങ്ങിപ്പോയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ കടുത്ത നടപടികള്‍ കൈക്കൊള്ളുന്നത്.
തബ്‌ലീഗ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിന് ഇന്ത്യയിലെത്തുന്ന വിദേശികള്‍ക്ക് ടൂറിസ്റ്റ് വിസ നല്‍കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചുിട്ടുണ്ട്. ജനുവരിമുതല്‍ 2100 വിദേശികള്‍ ഇന്ത്യയിലെത്തി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തബ്‌ലീഗ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്.
തബ്‌ലീഗ് പ്രവര്‍ത്തനങ്ങള്‍ക്കാണെന്നു തോന്നിയാല്‍ സഞ്ചാരികള്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കരുതെന്ന് വിദേശകാര്യമന്ത്രാലയം വിവിധ നയതന്ത്രകാര്യാലയങ്ങളോടു നിര്‍ദേശിച്ചു. ഇന്ത്യയിലെത്തിയാല്‍ താമസിക്കുന്ന സ്ഥലം, മടക്ക ടിക്കറ്റെന്ന്, ചെലവുകള്‍ വഹിക്കുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചുമനസ്സിലാക്കിയശേഷമേ ഇത്തരം അപേക്ഷകര്‍ക്ക് വിസ അനുവദിക്കാവൂ എന്നും നിര്‍ദേശിച്ചിട്ടുണ്ട്.
"വിസ ചട്ടങ്ങള്‍ ലംഘിച്ചതിനാല്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികളെ ഞങ്ങള്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും. ടൂറിസ്റ്റ് വിസയില്‍ വരുന്നവര്‍ മത പരിപാടികളില്‍ പങ്കെടുക്കാന്‍ പാടുള്ളതല്ല", കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
കരിമ്പട്ടികയില്‍പ്പെടുത്തിയവര്‍ക്ക് ഭാവിയില്‍ ഇന്ത്യയില്‍ പ്രവേശിക്കാനാവില്ല.
content highlights: 300 foreigners who attended Nizamuddin event may be blacklisted for breaking Visa rules
Content Highlights: