ജാര്‍ഖണ്ഡില്‍ കല്‍ക്കരി ഖനി ഇടിഞ്ഞുവീണ് മൂന്ന് മരണം; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

ഖനി ഇടിഞ്ഞുവീണ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. photo: ANI
ഖനി ഇടിഞ്ഞുവീണ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. photo: ANI

റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ കൽക്കരി ഖനി ഇടിഞ്ഞുവീണ് മൂന്ന് പേർ മരിച്ചു. നിരവധിപേർ ഖനിക്കകത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ട്. അനധികൃതമായി പ്രവർത്തിച്ച ഖനിയിലാണ് അപകടമുണ്ടായതെന്ന് പി.ടി.ഐ. റിപ്പോർട്ട് ചെയ്യുന്നു.

വെള്ളിയാഴ്ച രാവിലെ 10.30-ഓടുകൂടിയായിരുന്നു അപകടമുണ്ടായതെന്നാണ് വിവരം. ധൻബാദ് നഗരത്തിൽ നിന്ന് 21 കിലോമീറ്റർ ദൂരത്തുള്ള ഖനിയിലായിരുന്നു അപകടം. പ്രദേശവാസികളുടെ സഹായത്തോടെയാണ് മൂന്നുപേരുടെ മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. മരണസംഖ്യ ഇനിയും കൂടിയേക്കുമെന്നാണ് സൂചന. 

At least three dead, many feared trapped in illegal coal mine collapse in Jharkhand's Dhanbad. pic.twitter.com/yqlNIZIHFN

— Press Trust of India (@PTI_News) June 9, 2023

Content Highlights: 3 dead after illegal coal mine collapses in Jharkhands Dhanbad