മണിപ്പുരിൽ ഏറ്റുമുട്ടൽ; 11 പേർ കൊല്ലപ്പെട്ടു, കുക്കി സായുധവിഭാഗമെന്ന് റിപ്പോർട്ട്

ഇംഫാൽ: മണിപ്പുരിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കുക്കി വിഭാഗം സായുധര്‍ എന്ന് സംശയിക്കുന്ന 11 പേർ കൊല്ലപ്പെട്ടു. അസമിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ജിരിബാം ജില്ലയിലാണ് സംഭവമെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്. വെടിവെപ്പിൽ സി.ആർ.പി.എഫ്. ജവാന്മാർക്കും പരിക്കേറ്റെന്നാണ് വിവരം.
ജിരിബാമിലെ ബോറോബെക്രയിലുള്ള പോലീസ് സ്റ്റേഷൻ കലാപകാരികൾ ആക്രമിച്ചതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. സ്റ്റേഷന് സമീപത്തെ ദുരുതാശ്വാസ ക്യാമ്പ് ആക്രമിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് സൂചന.
മുൻപും ഇതേ പോലീസ് സ്റ്റേഷൻ സംഘം ലക്ഷ്യമിട്ടിരുന്നു എന്നാണ് വിവരം. ആക്രമണത്തിന്ശേഷം കലാപകാരികൾ സമീപത്തെ ജനവാസമേഖലയിലെ വീടുകൾക്ക് തീയിടുകയും സുരക്ഷാസേനയ്ക്കു നേരെ വെടിയുതിർത്തെന്നുമാണ് റിപ്പോർട്ട്.
Content Highlights: 11 Suspected Kuki Militants Killed In Manipur