തഞ്ചാവൂരില്‍ ചിത്തിര ഉത്സവത്തിനിടെ രഥം വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് 11 പേര്‍ മരിച്ചു

ചെന്നൈ: തമിഴ്നാട് തഞ്ചാവൂരിൽ രഥോത്സവത്തിനിടെ ഷോക്കേറ്റ് 11 പേർ മരിച്ചു. 15 ലേറെ പേർക്ക് പരിക്കേറ്റതായാണ് വിവരം. രഥം വലിച്ചു കൊണ്ടു പോകുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. കാളിമേട് ക്ഷേത്രത്തിലെ ചിത്തിര ഉത്സവത്തിനിടെയാണ് ദാരുണമായ സംഭവം.
ഗുരുതര പരിക്കേറ്റ മൂന്ന് പേരെ തഞ്ചാവൂർ മെഡിക്കൽ കോളേജിലും മറ്റുള്ളവരെ തൊട്ടടുത്തുള്ള ആശുപത്രികളിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ എഫ്ഐആർ രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചതായി തിരുച്ചിറപ്പള്ളി സെൻട്രൽ സോൺ ഐജി വി ബാലകൃഷ്ണൻ പറഞ്ഞു.
Content Highlights: 10 persons electrocuted during temple chariot procession in Thanjavur