ഇന്ത്യന്‍ നിറത്തില്‍ എംഎച്ച്-60 റോമിയോ ഹെലികോപ്റ്റർ ; ചിത്രം പുറത്തുവിട്ട് ലോക്ഹീഡ് മാര്‍ട്ടിന്‍

എംഎച്ച്- 60 റോമിയോ ഹെലികോപ്റ്റിന്റെ ചിത്രം| Photo:  twitter.com|LMIndiaNews
എംഎച്ച്- 60 റോമിയോ ഹെലികോപ്റ്റിന്റെ ചിത്രം| Photo: twitter.com|LMIndiaNews

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രതിരോധ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിന്‍ ഇന്ത്യന്‍ നാവിക സേനയുടെ നിറങ്ങളിലുള്ള എംഎച്ച്- 60 റോമിയോ ഹെലികോപ്റ്ററിന്റെ ആദ്യ ചിത്രം പുറത്തുവിട്ടു. ലോക്ഹീഡ് മാര്‍ട്ടിന്‍ ഇന്ത്യന്‍ നാവികസേനയ്ക്കായാണ് ഇവ നിര്‍മിക്കുന്നത്.  ഇത്തരം 24 ഹെലികോപ്റ്ററുകള്‍ക്കായി ഇന്ത്യ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.

" ഈ നേവി ദിനത്തില്‍ ഇന്ത്യന്‍ നേവിയുടെ എംഎച്ച് -60 ആര്‍ ഹെലികോപ്റ്ററിന്റെ ആദ്യ ചിത്രം പങ്കിടുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. റോമിയോ ഫോര്‍ ഇന്ത്യ" - എംഎച്ച്- 60 റോമിയോ ഹെലികോപ്റ്ററിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ലോക്ഹീഡ് മാര്‍ട്ടിന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

ലോക്ഹീഡ് മാര്‍ട്ടിനില്‍ നിന്ന് 24 എംഎച്ച് -60 റോമിയോ ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിനായി 2019ല്‍ 260 കോടി ഡോളറിന്റെ ( ഏകദേശം 19,164.67 കോടി ഇന്ത്യന്‍ രൂപ) കരാര്‍ ഇന്ത്യ ഒപ്പിട്ടിരുന്നു. ലോക്ഹീഡ് മാര്‍ട്ടിന്‍ കമ്പനിയായ സിക്കോര്‍സ്‌കിയാണ് എംഎച്ച് -60 ആര്‍ സീഹോക്ക് ഹെലികോപ്റ്ററുകള്‍ നിര്‍മിക്കുന്നത്.

ഈ വിവിധോദ്ദേശ്യ ഹെലികോപ്റ്ററുകള്‍ക്ക് അന്തര്‍വാഹിനികളെയും കപ്പലുകളെയും കണ്ടെത്താനും ആക്രമിക്കാനും സാധിക്കും.

Content Highlights: ‘MH-60 Romeo in all its glory’: Lockheed Martin shares photo of chopper for Indian Navy

Content Highlights: