യൂത്ത് ഇന്ത്യ സിന്‍ജ് സര്‍ക്കിള്‍ രൂപീകരിച്ചു

മനാമ: യൂത്ത് ഇന്ത്യ ബഹ്റൈന്‍ സിന്‍ജ് കേന്ദ്രമായി പുതിയ സര്‍ക്കിള്‍ രൂപീകരിച്ചു. വെള്ളിയാഴ്ച നടന്ന ഓണ്‍ലൈന്‍ പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ നടന്ന തിരഞ്ഞെടുപ്പിനു കേന്ദ്ര ജനറല്‍ സെക്രട്ടറി മുര്‍ഷാദ് വി എന്‍ നേതൃത്വം നല്‍കി. പുതിയ പ്രവര്‍ത്തന കാലയളവിലേക്കുള്ള പ്രസിഡന്റായി ജുനൈദ് പി പി , വൈസ് പ്രസിഡന്റായി മുഹമ്മദ് സാജിദ്, സെക്രട്ടറി യായി സജീബ് കരുവാട്ടില്‍, ജോയിന്റ് സെക്രട്ടറിയായി ഫായിസ് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് നിയുക്ത പ്രസിഡന്റ് ജുനൈദ് പി പി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. യോഗത്തില്‍ അനീസ് സി പി സ്വാഗതവും യൂനുസ് സലിം സമാപനവും നിര്‍വഹിച്ചു.
Content Highlights: