യു എസ് വിദേശകാര്യ സെക്രട്ടറി ഒമാനില്‍

മസ്‌കത്ത്: യു എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഒമാനിലെത്തി. വിമാനത്താവളത്തില്‍ ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല യു എസ് സംഘത്തെ സ്വീകരിച്ചു.
ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികുമായി മൈക്ക് പോംപിയോ കൂടിക്കാഴ്ച നടത്തും. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിക്കും. ഉന്നതതല സംഘമാണ് മൈക്ക് പോംപിയോയെ അനുഗമിക്കുന്നത്.
Content Highlights: US External affairs minister in Oman
Content Highlights: