സൗജന്യ വെന്റിലേറ്റര്‍ സഹായവുമായി തണല്‍ ബഹ്‌റൈന്‍

ഇതിനോടകം നിരവധി വെന്റിലേറ്ററുകള്‍ ഇക്ര ആശുപത്രിയുമായി ചേര്‍ന്ന് തരപ്പെടുത്തുവാന്‍ തണലിന് സാധിച്ചു. സൗജന്യമായാണ് വെന്റിലേറ്റര്‍ സൗകര്യം നല്‍കിവരുന്നത്.
തീര്‍ത്തും ജനോപകാരപ്രദമായ ഈയൊരു ദൗത്യത്തില്‍ പങ്കാളികളായി വെന്റിലേറ്റര്‍ നല്‍കുവാന്‍ ബഹ്റൈന്‍ തണല്‍ ചാപ്ടറും തുടക്കം കുറിച്ചിരിക്കുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് പ്രസിഡന്റ് അബ്ദുല്‍ മജീദ് തെരുവത്ത് പറഞ്ഞു. നാളിതുവരെയും തണലിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും നെഞ്ചിലേറ്റിയ ബഹ്റൈന്‍ പ്രവാസി സമൂഹം ഈയൊരു ഉദ്യമത്തെയും അകമഴിഞ്ഞ് സഹായിക്കും എന്നാണ് കരുതുന്നതെന്ന് തണല്‍ ഭാരവാഹികള്‍ പറഞ്ഞു.
ഈ ജീവകാരുണ്യ പ്രവര്‍ത്തനവുമായി സഹകരിക്കുവാനും കൂടുതല്‍ വിവരങ്ങള്‍ അറിയുവാനുമായി തണല്‍ ഭാരവാഹികളായ നജീബ് കടലായി (33762255) ജനറല്‍ സെക്രട്ടറി മുജീബ് മാഹി (33433530), ചീഫ് കോര്‍ഡിനേറ്റര്‍ റഷീദ് മാഹി (39875579), വൈസ് പ്രസിഡണ്ട് ലത്തീഫ് ആയഞ്ചേരി (39605806) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
Content Highlights: