12 മുതല്‍ 17 വയസ്സുവരെയുള്ളവര്‍ക്ക് മോഡേണ വാക്സിന്‍; എസ്.ഡി.എഫ്.എ അംഗീകാരം

#ജാഫറലി പാലക്കോട്
പ്രതീകാത്മക ചിത്രം| Photo: Eugene Hoshiko| AP
പ്രതീകാത്മക ചിത്രം| Photo: Eugene Hoshiko| AP

റിയാദ്: 12നും 17നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മോഡേണ കോവിഡ് വാക്സിന്‍ കുത്തിവെപ്പ് നല്‍കാന്‍ സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി ഞായറാഴ്ച അംഗീകാരം നല്‍കി. 12നും 17നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ ഉപയോഗിക്കാന്‍ സൗദി ആരോഗ്യ മന്ത്രാലയ അധികൃതര്‍ക്ക് മോഡേണ അപേക്ഷ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ഇത് സംബന്ധമായ തീരുമാനം കൈകൊണ്ടത്. 

17 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍ക്ക് മോഡേണ വാക്സിന്‍ ഉപയോഗിക്കാന്‍ ജൂലൈ 9 ന് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി നേരത്തെ അംഗീകാരം നല്‍കിയിരുന്നു. 12 വയസും അതില്‍ കൂടുതലും പ്രായമമുള്ളവര്‍ക്ക് വാക്സിന്‍ നല്‍കുന്നത് കോവിഡ്മഹാമാരിയെ നേരിടുന്നതിനുള്ള ഒരു സുപ്രധാന ഘട്ടമെന്നാണ് വിഷേഷിപ്പിക്കുന്നത്.

Content Highlights: SFDA authorizes Moderna vaccine for children aged 12 to 17

Content Highlights: