ഉംറ സേവനങ്ങള്‍ ഘട്ടംഘട്ടമായി പുനരാരംഭിക്കുമെന്ന് സൗദി ഹജജ് ഉംറ കാര്യ മന്ത്രി

ജിദ്ദ: താല്‍ക്കാലികമായി നിര്‍ത്തിവെച്ച ഉംറ തീര്‍ത്ഥാടനവും വിശുദ്ധ ഹറമുകളിലേക്കുള്ള സന്ദര്‍ശനവും ഘട്ടം ഘട്ടമായി പുനരംരംഭിക്കുമെന്ന് സൗദി അറേബ്യന്‍ ഹജജ്-ഉംറ കാര്യ മന്ത്രി മുഹമ്മദ് സാലിഹ് ബിന്‍തിന്‍ പറഞ്ഞു.
ഉംറയും വിശുദ്ധ നഗരങ്ങളിലേക്കുള്ള സന്ദര്‍ശനവും ക്രമാനുഗതമായി പുനരാരംഭിക്കും. സാങ്കേതിക പരിഹാരങ്ങള്‍ ആശ്രയിച്ചിരിക്കും ഇത് പുനരാരംഭിക്കുക. അതോടെ ഉംറ സേവന കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവരുടെ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനാകും. പ്രാദേശികമായും ആഗോള തലത്തിലും അവരുടെ സേവനങ്ങള്‍ വിപണനം ചെയ്യുന്നതിനും ഉംറ സേവനം പുനരാരംഭിക്കുന്നതോടെ സഹായകമാകും. ഉംറ തീര്‍ഥാടകരുടെ അനുഭവം സമൃദ്ധമാക്കുന്നതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച രണ്ടാമത്തെ വെര്‍ച്വല്‍ ഫോറത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
തീര്‍ഥാടക സേവനത്തിനായി 30 ഓളം പ്രാദേശിക, അന്തര്‍ദേശീയ കമ്പനികളാണുള്ളത്. ഇവര്‍ക്കെല്ലാം ഇലക്ട്രോണിക്ക് സേവനം വഴി തീര്‍ത്ഥാടകര്‍ക്ക് മെച്ചപ്പെട സേവനമൊരുക്കാന്‍ സാധിക്കുമെന്നും ബെന്‍തിന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: