സൂറ അല്‍ ഖമര്‍ ഖുര്‍ആന്‍ പരീക്ഷ ഏപ്രില്‍ 28 ന്

പ്രതീകാത്മക ചിത്രം | Photo: PTI
പ്രതീകാത്മക ചിത്രം | Photo: PTI

ദോഹ: സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി - സിഐ സി ഖത്തര്‍ വിശുദ്ധ റമദാനോടനുബന്ധിച്ച് നടത്തിയ ഖുര്‍ആന്‍ പഠനത്തിന്റെ ഭാഗമായുള്ള സൂറ: അല്‍ ഖമര്‍ പരീക്ഷ ഏപ്രില്‍ 28 വ്യാഴം ഒമ്പത് മണിക്ക് ഓണ്‍ലൈനായി നടക്കുമെന്ന് സിഐസിക്ക് കീഴിലെ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.

ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന സാമൂഹിക വിഭാവനയെയും ആത്മീയ - സാംസ്‌കാരിക ഉള്ളടക്കത്തെയും കുറിച്ച് അവബോധം പകരുക എന്ന ലക്ഷൃത്തോടെ സംഘടിപ്പിച്ച പഠന പരിപാടിയുടെ സമാപനമായാണ് പരീക്ഷ നടക്കുന്നത്. പ്രസ്തുത പരീക്ഷയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ തന്നെ ആര്‍ക്കും പങ്കെടുക്കാവുന്നതാണ്.

തഫ്ഹീമുല്‍ ഖുര്‍ആന്‍, ബഷീര്‍ മുഹ്‌യുദ്ദീന്‍ റമദാനില്‍ നടത്തിയ ഈ സൂറത്തിന്റെ 20 ക്ലാസ്സുകള്‍ എന്നിവ ആസ്പദമാക്കിയായിരിക്കും പരീക്ഷ. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ഉണ്ടാകുമെന്നും സംഘാടകര്‍ അറിയിച്ചു.

പരീക്ഷ എഴുതാനുള്ള ലിങ്ക്: https://tinyurl.com/qamarquiz

Content Highlights: Quran Exam, Doha