ലാല്‍ കെയേഴ്സ് ചാരിറ്റി വിതരണം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു

കുവൈത്ത്‌സിറ്റി: ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന മോഹന്‍ലാല്‍ ആരാധകരുടെ സംഘടനയായ ലാല്‍ കെയേഴ്സ് കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ എല്ലാ മാസവും നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡിസംബര്‍ മാസത്തെ ചാരിറ്റി വിതരണം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു.
പുതുപ്പള്ളിയില്‍ വച്ച് നടന്ന ചടങ്ങില്‍ തിരഞ്ഞെടുക്കപ്പെട്ട നിര്‍ദ്ധനരായ രോഗികള്‍ക്ക് വീല്‍ചെയറുകളും സാമ്പത്തിക സഹായവും ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. ലാല്‍ കേയെഴ്‌സിന്റ ആഭിമുഖ്യത്തില്‍ ജീവകാരുണ്യ രംഗത്ത് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ശ്ലാഘിച്ചു.
ഓണ്‍ലൈന്‍ പഠനത്തിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ച കൊല്ലം സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് നിര്‍മിച്ച് നല്‍കുന്ന ശാന്തി ഭവനത്തിന്റെ നിര്‍മാണം അന്തിമ ഘട്ടത്തിലാണെന്ന് ലാല്‍ കെയേഴ്‌സ് ഭാരവാഹികള്‍ അറിയിച്ചു.
Content Highlights: