കെ.പി.എയുടെ സഹായത്തോടെ പ്രവാസി നാട്ടിലേക്കു യാത്രയായി

മനാമ: ഹമ്മദ് ടൗണില്‍ താമസിച്ചു വന്ന കൊല്ലം പത്തനാപുരം സ്വദേശി പോള്‍ ജോണ്‍ കോവിഡ് പ്രതിസന്ധി മൂലം ജോലി നഷ്ടപ്പെട്ട് ശമ്പളവും, വിസയും ഇല്ലാതെ പ്രയാസമനുഭവിക്കുകയായിരുന്നു. വിവരമറിഞ്ഞ് കൊല്ലം പ്രവാസി അസോസിയേഷന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അദ്ദേഹത്തിനു അവശ്യസാധനങ്ങള്‍ എത്തിച്ചു നല്‍കുകയും, തുടര്‍ന്ന് പാസ്സ്പോര്‍ട്ട്, വിസ പ്രശ്‌നങ്ങള്‍ പരിഹരിച്ച് കെ.പി.എ ഹമദ് ടൗണ്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വരൂപിച്ച വിമാന ടിക്കറ്റും കൈമാറി.
കെ.പി.എ ട്രഷറര്‍ രാജ് കൃഷ്ണന്‍, ചാരിറ്റി വിങ് കണ്‍വീനര്‍ നവാസ് കുണ്ടറ, ഏരിയ കോ-ഓര്‍ഡിനേറ്റര്‍ അജിത് ചാത്തന്നൂര്‍, ഹമദ് ടൗണ്‍ ഏരിയ പ്രസിഡന്റ് പ്രമോദ്, ജോ.സെക്രട്ടറി പ്രദീപ് എന്നിവര്‍ സംബന്ധിച്ചു.
Content Highlights: