ഹജ്ജ്കർമത്തിന് പോയ വളാഞ്ചേരി സ്വദേശി മദീനയിൽ മരിച്ചു

മദീന: സംസ്ഥാന ഹജജ് കമ്മിറ്റി വഴി ഹജജ് കര്‍മ്മത്തിന് എത്തിയ മലപ്പുറം ജില്ലയിലെ വളാഞ്ചേരി കരേകാട് സ്വദേശി കരിമ്പനക്കല്‍ അബൂബക്കര്‍ ഹാജി (58) മദീനയില്‍ നിര്യാതനായി. സഹോദരിമാരായ പാത്തുമ്മ കുട്ടി, കുഞ്ഞാമിക്കുട്ടി എന്നിവരുടെ കൂടെയായിരുന്നു ഹജജിനെത്തിയത്.
മൃതദേഹം മദീനയില്‍ ഖബറടക്കും.
Content Highlights: keralite died in mekkah