‘കൊല നടന്നത് ഇറാനില്‍ ആയിരുന്നെങ്കിലോ’? നിമിഷപ്രിയയുടെ മോചനത്തില്‍ ഇറാന്റെ ഇടപെടലിനെതിരെ തലാലിന്റെ സഹോദരന്‍

സനാ: യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി ഇറാന്‍ ഇടപെടുന്നതിനെതിരെ വിമര്‍ശനവുമായി കൊല്ലപ്പെട്ട തലാല്‍ മെഹദിയുടെ സഹോദരന്‍ അബ്ദുള്‍ ഹത്താഹ് മെഹദി. നീതിപൂര്‍വ്വമായ ശിക്ഷ അതിവേഗം നടപ്പാക്കണമെന്നും അദ്ദേഹം സമൂഹികമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
വിഷയത്തില്‍ ഇറാന്‍ ഇടപെടുന്നതായുള്ള വാര്‍ത്തകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അബ്ദുള്‍ ഫത്താഹ് മെഹദിയുടെ പ്രതികരണം. കൊല നടന്നത് ഇറാനില്‍ ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു നിലപാട് എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.
കുടുംബത്തിന്റെ അവകാശം തടയാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അബ്ദുള്‍ ഹത്താഹ് മെഹദി പോസ്റ്റിലൂടെ വിമര്‍ശിക്കുന്നു. യെമനിലെ ആക്ടിവിസ്റ്റ് സര്‍ഫാന്‍ ഷംസാന്‍ അല്‍ വിസ്വാബിയാണ്, വിഷയത്തില്‍ ഇറാന്‍ മാധ്യസ്ഥ ശ്രമം നടത്തുന്നതായി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
Content Highlights: Nimisha Priya`s release: Brother of victim questions Iran`s intervention, demanding swift justice in Yemen. Read the full story and his powerful message.