ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ യോഗ ദിനം ആഘോഷിച്ചു

മനാമ: ഇന്ത്യന്‍ സ്‌കൂള്‍ ബഹ്റൈന്‍ (ഐഎസ്ബി) വിദ്യാര്‍ത്ഥികള്‍ ആറാമത് അന്താരാഷ്ട്ര യോഗാ ദിനം ഓണ്‍ലൈനില്‍ ആഘോഷിച്ചു. കോവിഡ് -19 ആശങ്കകള്‍ കണക്കിലെടുത്ത് 'വീട്ടിലിരുന്നു നിങ്ങളുടെ കുടുംബത്തോടൊപ്പം യോഗ ചെയ്യുക എന്നതായിരുന്നു' ഈ വര്‍ഷത്തെ യോഗ ദിനത്തിന്റെ ആശയം. കായികാധ്യാപകന്‍ ആര്‍ ചിന്നസാമി വിവിധ യോഗാസനങ്ങളുടെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ടുള്ള സന്ദേശം നല്‍കി.
ശരീരത്തെയും മനസ്സിനെയും സുഖപ്പെടുത്താന്‍ സഹായിക്കുന്ന വിവിധ യോഗ മുറകള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു. പങ്കെടുത്തവരെ യോഗാസനം, പ്രാണായാമം, ധ്യാനം എന്നിവ പരിചയപ്പെടുത്തി.
ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍ തന്റെ സന്ദേശത്തില്‍ യോഗാഭ്യാസത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. കൊറോണ പകര്‍ച്ചവ്യാധിയുടെ ഈ ക്ലേശകരമായ സമയത്ത് നമ്മുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തേണ്ടതുണ്ട്. ആയതിനാല്‍ യാഗ അഭ്യാസത്തെ ജീവിതശൈലിയുടെ ഭാഗമാക്കണമെന്നു പ്രിന്‍സ് നടരാജന്‍ പറഞ്ഞു.
'ഇന്ത്യന്‍ പൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളില്‍ ഒന്നാണ് യോഗ. ഭാവി തലമുറകളുടെ പ്രയോജനത്തിനും ക്ഷേമത്തിനുമായി അതു ഉപയോഗപ്പെടുത്തണമെന്ന് സ്‌കൂള്‍ സെക്രട്ടറി സജി ആന്റണി പറഞ്ഞു.
' തിരക്കേറിയ ജീവിതശൈലിയില്‍, വര്‍ധിച്ചു വരുന്ന മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ യോഗ അഭ്യാസത്തിനുള്ള കഴിവ് അതുല്യമാണെന്ന് പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി പറഞ്ഞു .സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമായി യോഗാഭ്യാസത്തിനു കുട്ടികളുടെ മനസ്സിനെ ശാന്തമാക്കാനും സമഗ്രമായി വളരാനും സഹായിക്കുമെന്നു വി ആര്‍ പളനിസ്വാമി പറഞ്ഞു. 'സമ്മര്‍ദ്ദത്തെ എങ്ങനെ ശരിയായി നേരിടാമെന്നും ക്രിയാത്മകത നിലനിര്‍ത്താമെന്നും യോഗ അഭ്യാസം കുട്ടികളെ പഠിപ്പിക്കുന്നുവെന്ന് റിഫ കാമ്പസ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍ പറഞ്ഞു.
Content Highlights: