പന്തീരാങ്കാവ് സ്വദേശി മക്കയില്‍ ഷോക്കേറ്റ് മരിച്ചു

-
-

മക്ക: കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ഹാരിസ് നടുവീട്ടില്‍ മക്കയില്‍ ഷോക്കേറ്റ് മരിച്ചു. മക്കയിലെ 'ഷറായ'യില്‍ മിനി സൂപ്പര്‍മാര്‍ക്കറ്റ് നടത്തിവരികയായിരുന്നു. ഫ്രിഡ്ജിന്റെ അകം വൃത്തിയാക്കുന്നതിനിടെയാണ് ഷോക്കേറ്റതെന്ന് കരുതുന്നു. ഷോക്കേറ്റ സമയത്ത് ആരുടേയും ശ്രദ്ധയില്‍പെടാത്തതിനാല്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പിന്നീടാണ് മരിച്ചുകിടക്കുന്നത് കണ്ടത്. മക്ക അല്‍നൂര്‍ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹം മക്കയില്‍തന്നെ ഖബറടക്കാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചുവരുന്നു.

Content Highlights: Expatriate electrocuted in Mecca

Content Highlights: