അന്താരാഷ്ട്ര ആയുഷ് സമ്മേളനം: പ്രബന്ധാവതരണത്തിന് ഐ.എച്ച്.കെ ഡോക്ടർമാർ ദുബായിലെത്തി

ദുബായിലെത്തിയ ഡോക്ടർമാരുടെ സംഘം
ദുബായിലെത്തിയ ഡോക്ടർമാരുടെ സംഘം

ദുബായ്: ലോകമെമ്പാടുമുള്ള ആരോഗ്യരംഗത്തെ ഗവേഷകരെയും പ്രൊഫഷണലുകളെയും ഒന്നിപ്പിക്കുന്ന ദുബായിൽ വെച്ച് നടക്കുന്ന മൂന്നാമത് ആയുഷ് കോൺഫറൻസിന് കേരളത്തിൽ നിന്നുള്ള ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘം ദുബായിലെത്തി. ഫെബ്രുവരി 15 മുതൽ 17 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിലാണ് ആയുർവേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുടെ സവിശേഷതകളെ ലോകജനതയ്ക്ക് പരിചയപ്പെടുത്തുന്ന വിപുലമായ സമ്മേളനം നടക്കുന്നത്.

ആയുഷ് മന്ത്രാലയത്തിന്റെയും ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെയും രക്ഷാകർതൃത്വത്തിൽ സയൻസ് ഇന്ത്യ ഫോറവും വേൾഡ് ആയുർവേദ ഫൗണ്ടേഷനും ചേർന്നാണ് അന്താരാഷ്ട്ര ആയുഷ് കോൺഫറൻസ് ആൻഡ് എക്‌സിബിഷൻ (ഐഎസിഇ) സംഘടിപ്പിക്കുന്നത്.

ആയുഷ് ഗവേഷണം, വിദ്യാഭ്യാസം, ഗ്രീൻ മെഡിസിൻ എന്നീ മേഖലകളിൽ ഇന്ത്യയും യുഎഇയും തമ്മിലുള്ള സഹകരണത്തിന്റെ സാധ്യതകൾ ചർച്ച ചെയ്യപ്പെടുന്ന സെമിനാറിൽ ഐ. എച്ച്. കെ ജനറൽ സെക്രട്ടറി ഡോ.മുഹമ്മദ് അസ്ലം എം, സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം ഡോ.അശ്വിൻ പണിക്കറിന്റെ നേതൃത്വത്തിലുള്ള ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘമാണ് ദുബായിലെത്തിയത്.

ക്യാൻസർ,അലർജി, ഓട്ടോഇമ്യൂൺ അസുഖങ്ങൾ, തൈറോയിഡ് രോഗങ്ങൾ തുടങ്ങിയ വിവിധ രോഗങ്ങളിൽ കേരളത്തിൽ ചികിൽസിച്ച് വിജയിച്ച രോഗികളുടേയും പുതിയ പഠനങ്ങളും ഡോക്ടർമാർ അന്താരാഷ്ട്ര സമ്മേളനത്തിൽ അവതരിപ്പിക്കും. ഹോമിയോപ്പതിയുടെ സാധ്യതകളെ ലോകത്തിന് പരിചയപ്പെടുത്താനും കേരളത്തിലെ ഹോമിയോപ്പതി ഡോക്ടർമാരുടെ കഴിവുകളെ ലോകത്തിന് മുന്നിൽ എത്തിക്കാനും ഈ കോൺഫറൻസിന്ന് കഴിയുമെന്ന്‌ സംസ്ഥാനപ്രസിഡന്റ് ഡോ.കൊച്ചുറാണി വർഗീസ് ജനസെക്രട്ടറി ഡോ.മുഹമ്മദ് അസ്ലം എം ട്രഷാർഡോ.ഹരിവിശ്വജിത്ത്, ഡോ.അശ്വിൻ പണിക്കർ തുടങ്ങിയവർ അറിയിച്ചു.

ഡോ.മുഹമ്മദ്. അസ്ലം എം, ഡോ.വിവേക് എം,ഡോ.രൂപ.ടി ഭുവൻ, ഡോ.ജെയിൻ മേരി, ഡോ. രൂപ സലിൻ, ഡോ.ഹിഷാം ഹൈദർ സിടി, ഡോ.ഷജിന മാളിയേക്കൽ, ഡോ ഐസക്ക് ബോസ്, ഡോ.ലിബിൻ ജോബ്, ഡോ.മുഹമ്മദ് അഷ്ഫാഖ്, ഡോ.അമീറ ഹിബത്തുള്ള , ഡോ.സാജിദ്‌റഹ്‌മാൻ , ഡോ.ഫയാസ് പി.എം, ഡോ.അപേക്ഷാ ബൻഡാരി , ഡോ ജെതിൻ , ഡോ. ഷംന ഇ.എച്ച്, ഡോ.റിസ്വാന ഡോ.ശ്രീകുമാരി , രഘുനന്ദൻ എസ് കമ്മത്ത്, ധരുൺ, ഡോ.വിവേക് എം, ഡോ വരുൺ വാസുദേവ്, ഡോ ലിബിൻ ജോബ്,

തുടങ്ങിയവരാണ് പ്രബന്ധം പോസ്റ്റർ അവതരിപ്പിക്കുന്നത്.

ഇന്ത്യയിൽ നിന്ന് ആയുർവേദ, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോ ചി കിത്സാ മേഖലകളിൽനിന്നുള്ള പ്രമുഖരും ആരോഗ്യ വിദഗ്ധരും ആയുഷ് സമ്മേളനത്തിൽ പങ്കെടുക്കാനെത്തും. എവിഡൻ സ് ബേസ്ഡ് ആയുഷ് ഇന്റർ വെൻഷൻസ് ഇൻ മൈൻഡ്- ബോഡി ഹെൽത്ത് എന്ന പ്രമേയത്തിലാണ് പരിപാടി. 35-ലേറെ രാജ്യങ്ങളിൽ നിന്നുള്ള 1200- ലേറെ ആയുഷ് പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ആയുഷ് സമ്പ്രദായത്തെക്കുറി ച്ചുള്ള ഷോർട്ട് ഫിലിം ഫെസ്റ്റിവ ലും വേദിയിൽ നടക്കും.

ഇന്ത്യ, മലേഷ്യ, യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ, ആഫ്രിക്ക, ജിസിസി എന്നിവിടങ്ങളിൽ നിന്നുള്ള നയരൂപകർത്താക്കൾ, പ്രമുഖ വ്യക്തികൾ ആയുഷ് സംവിധാനത്തിലെ വിദഗ്ധർ എന്നിവരുമെത്തും.

Content Highlights: Kerala Homeopathy doctors present research on cancer, allergies, and more at the 3rd International AYUSH Conference & Exhibition in Dubai. Discover AYUSH`s global impact.