കള്‍ച്ചറല്‍ ഫോറം ഐക്യദാര്‍ഢ്യ സദസ്സുകള്‍ സംഘടിപ്പിച്ചു

മലപ്പുറം, പാലക്കാട് ജില്ലാ കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടന്ന കള്‍ച്ചറല്‍ ഫോറം സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സാദിഖ് ചെന്നാടന്‍ മുഖ്യപ്രഭാഷണം നടത്തുന്നു
മലപ്പുറം, പാലക്കാട് ജില്ലാ കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടന്ന കള്‍ച്ചറല്‍ ഫോറം സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സാദിഖ് ചെന്നാടന്‍ മുഖ്യപ്രഭാഷണം നടത്തുന്നു

ദോഹ: ഇന്ത്യ നമ്മുടേതാണ് എന്ന തലക്കെട്ടില്‍ കള്‍ച്ചറല്‍ ഫോറം ഖത്തര്‍ വിവിധ ഭാഗങ്ങളില്‍ ഐക്യദാര്‍ഢ്യ സദസ്സുകള്‍ സംഘടിപ്പിച്ചു. സംഗമങ്ങളില്‍ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നടക്കുന്ന സമര പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ഡല്‍ഹിയില്‍ നടക്കുന്ന വംശീയ കലാപത്തിനെതിരെ പ്രതിഷേധിക്കുകയും കൊല്ലപ്പെട്ട സമര പോരാളികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. 

മലപ്പുറം, പാലക്കാട് ജില്ലാ കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തില്‍ മന്‍സൂറയിലെ സി ഐസി ഹാളില്‍ നടന്ന സംഗമത്തില്‍ കള്‍ച്ചറല്‍ ഫോറം പാലക്കാട് ജില്ലാ പ്രസിഡണ്ട് യൂസഫ് പുലാപ്പറ്റ അധ്യക്ഷത വഹിച്ചു . കള്‍ച്ചറല്‍ ഫോറം സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സാദിഖ് ചെന്നാടന്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. പൗരത്വ ദേതഗതിയും ദേശീയ പൗരത്വ പട്ടികയും വംശഹത്യയിലേക്കുള്ള ചവിട്ടുപടികളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കള്‍ച്ചറല്‍ ഫോറം സ്റ്റേറ്റ് സെക്രട്ടേറിയറ്റ് അംഗം സുഹൈല്‍ ശാന്തപുരം, കെ.എം.സി.സി സ്റ്റേറ്റ് സെക്രട്ടറി കോയ കൊണ്ടോട്ടി, ഇന്‍കാസ് ഖത്തര്‍ മലപ്പുറം ജില്ല പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ, കള്‍ച്ചറല്‍ ഫോറം സ്റ്റേറ്റ് സെക്രട്ടറി രമ്യ നമ്പിയത്ത് തുടങ്ങിയവര്‍ സംസാരിച്ചു. 

കോഴിക്കോട് ജില്ലാ ഐക്യദാര്‍ഢ്യ സംഗമം കള്‍ച്ചറല്‍ ഫോറം സംസ്ഥാന സെക്രട്ടറി ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാഹിദ് ഓമശ്ശേരി അധ്യക്ഷത വഹിച്ച സംഗമത്തില്‍ ഷഹീന്‍ അബ്ദുള്ള മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അസ്ലം ചെറുവാടി ആശംസകള്‍ അര്‍പ്പിച്ചു. ജില്ലാ വൈസ് പ്രെസിഡന്റുമാരായ സൈനുദ്ധീന്‍ ചെറുവണ്ണൂര്‍, സകരിയ കൊടുവള്ളി എന്നിവര്‍ സംസാരിച്ചു.

ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നടന്ന പരിപാടിയില്‍  കള്‍ച്ചറല്‍ ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി മുനീഷ് എ സി മുഖ്യപ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ് റഫീഖ് സൂപ്പി അധ്യക്ഷത വഹിച്ചു. ഹാമിദ് തങ്ങള്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ ഖത്തറിലെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. കള്‍ച്ചറല്‍ ഫോറത്തില്‍ പുതുതായി ചേര്‍ന്നവരുടെ അംഗത്വ അപേക്ഷ സംഗമത്തില്‍ വെച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വീകരിച്ചു. 

തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകള്‍ സംയുക്തമായി സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സംഗമം കള്‍ച്ചറല്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് ശശിധര പണിക്കര്‍ ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ലാ പ്രസിഡന്റ് ഷിബു ഹംസ അധ്യക്ഷത വഹിച്ച സംഗമത്തില്‍ അന്‍വര്‍ ഹുസൈന്‍ വാണിയമ്പലം മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. സംസ്ഥാന സെക്രട്ടറി സുന്ദരന്‍ തിരുവനന്തപുരം, നജീം കൊല്ലം, ഷനോബ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

എറണാകുളം ജില്ല സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സദസ്സില്‍ ജില്ലാ പ്രസിഡന്റ് ഷാജഹാന്‍ മാഞ്ഞാലി അധ്യക്ഷത വഹിച്ചു. കള്‍ച്ചറല്‍ ഫോറം സംസ്ഥാന  സെക്രട്ടറി അലവിക്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം അഫ്‌സല്‍ എടവനക്കാട് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗം ശറഫുദ്ധീന്‍ സ്വാഗതവും ജില്ലാ സെക്രട്ടറി ജഹ്ഫര്‍ നന്ദിയും പറഞ്ഞു.

വക്രയില്‍ വെച്ചു നടന്ന തൃശ്ശൂര്‍ ജില്ലാ ഐക്യദാര്‍ഢ്യ സംഗമത്തില്‍ തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് അനീസ് മാള മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മര്‍സൂഖ് തൊയക്കാവ് അധ്യക്ഷത വഹിച്ചു. ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരപോരാളി ആയിഷ റെന്ന വീഡിയോ കോണ്‍ഫറന്‍സ് വഴി സദസ്സിന് ആശംസകള്‍ നേര്‍ന്നു. മെഴുകുതിരി തെളിയിച്ചും മുദ്രാവാക്യം വിളിച്ചും സദസ്സ് ഇന്ത്യയില്‍ നടക്കുന്ന പോരാട്ടങ്ങളോട് ഐക്യപ്പെട്ടു.  

കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് മണ്ഡലം നടത്തിയ ഐക്യദാര്‍ഢ്യ സംഗമത്തില്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഷാനവാസ് ഖാലിദ് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.

കള്‍ച്ചറല്‍ ഫോറം വയനാട് കാസര്‍ഗോഡ് ജില്ലകളും കണ്ണൂര്‍ മണ്ഡലവും സംയുക്തമായി നടത്തിയ സംഗമത്തില്‍ സംസ്ഥാന സമിതി അംഗം കെ ടി മുബാറക് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. കള്‍ച്ചറല്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ഇന്‍കാസ് കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് ഹരി ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

കള്‍ച്ചറല്‍ ഫോറം അല്‍ഖോര്‍ യൂണിറ്റ് സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സദസ്സ് കള്‍ച്ചറല്‍ ഫോറം സംസ്ഥാന  സെക്രട്ടറി ചന്ദ്രമോഹന്‍  ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മുഹമ്മദലി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഷംസീര്‍ മുഖ്യ പ്രഭാഷണം നടത്തി. സകീര്‍ ഹുസൈന്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. 

കല്യാശ്ശേരി, തളിപ്പറമ്പ് മണ്ഡലങ്ങള്‍ സംയുക്തമായി നടത്തിയ ഐക്യദാര്‍ഢ്യ സംഗമത്തില്‍ ജില്ലാ പ്രസിഡന്റ് ഷാനവാസ് ഖാലിദ് മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് റസാഖ് അധ്യക്ഷത വഹിച്ചു. 

കള്‍ച്ചറല്‍ ഫോറം നാടക വേദിയുടെ നാടകം 'ചായക്കട', നടുമുറ്റം പ്രവര്‍ത്തകര്‍ തയ്യാറാക്കിയ 'ഇജ്ജാത്തുണ്ട് ഇങ്ങളൊപ്പം' എന്ന ചിത്രീകരണവും നാടന്‍ പാട്ട്, സമര ഗാനം കവിതാലാപനം തുടങ്ങിയ ആവിഷ്‌കാരങ്ങളും വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ ഒപ്പനയും വിത്യസ്ത കേന്ദ്രങ്ങളില്‍ നടന്നു.

Content Highlights: