ആറാട്ട് സിനിമയ്ക്ക് ബഹ്‌റൈനിലും നിറഞ്ഞ സദസ്സ്

അല്‍ ഹംറ തിയേറ്ററില്‍ നടന്ന ഫാന്‍സ് ഷോയ്ക്ക് എത്തിയവര്‍
അല്‍ ഹംറ തിയേറ്ററില്‍ നടന്ന ഫാന്‍സ് ഷോയ്ക്ക് എത്തിയവര്‍

മനാമ: ആഗോളതലത്തില്‍ റിലീസ് ചെയ്ത ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം 'നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്' സിനിമയ്ക്ക് ബഹ്‌റൈനിലും നിറഞ്ഞ സദസ്സ്.  ബഹ്‌റൈനിലെ മോഹന്‍ലാല്‍ ആരാധകരും സിനിമാ പ്രേക്ഷകരും ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. റിലീസ് ചെയ്ത ആദ്യദിവസം അതിരാവിലെ അല്‍ ഹംറ തിയേറ്ററില്‍ നിറഞ്ഞ സദസ്സില്‍ തുടങ്ങിയ ഫാന്‍സ് ഷോയിലൂടെ പവിഴദ്വീപിലെ ആറാട്ടിന് തുടക്കമിട്ടു.

രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഗ്രീന്‍ സോണ്‍ ആയി പ്രഖ്യാപിച്ച രാജ്യത്തെ തിയേറ്ററുകളില്‍ ആദ്യമായി വീണ്ടും ഹൗസ്ഫുള്‍ ഷോകളും എക്‌സ്ട്രാ ഷോകളും നിറഞ്ഞാടി. കിടിലന്‍ മാസ്സ് ചിത്രം എന്നാണ് പ്രേക്ഷക അഭിപ്രായം. അല്‍ ഹംറ തിയേറ്ററില്‍ നടന്ന ഫാന്‍സ് ഷോയ്ക്ക് പ്രസിഡണ്ട് എഫ്.എം.ഫൈസല്‍, കോഡിനേറ്റര്‍ ജഗത്കൃഷ്ണകുമാര്‍ ,സെക്രട്ടറി ഷൈജു കന്‍പ്രത്ത് ,മറ്റു ഭാരവാഹികളായ ഗോപേഷ് മേലോട്, ജസ്റ്റിന്‍ ഡേവിസ്, അരുണ്‍.ജി.നെയ്യാര്‍, ഡിറ്റോ ഡേവിസ്, ഗോപേഷ് മേലോട്, വൈശാഖ് അജിഷ്മാത്യു, കിരീടം ഉണ്ണി, ഹരികൃഷ്ണന്‍ എന്നിവര്‍ നേത്യത്വം നല്‍കി.

Content Highlights: bahrain aarattu