അൽ ഫുർഖാൻ സെന്റർ ത്രൈമാസ ക്യാമ്പയിൻ അവലോകന സംഗമം സംഘടിപ്പിച്ചു

മനാമ:അൽ ഫുർഖാൻ സെന്റർ നടത്തിവരുന്ന ത്രൈമാസ ക്യാമ്പയിന്റെ അവലോകന സംഗമം സംഘടിപ്പിച്ചു. അൽ ഫുർഖാൻ സെന്റർ ഹാളിൽ നടന്ന പരിപാടിയിൽ ഐ.എസ്.എം (ISM) സംസ്ഥാന ജനറൽ സെക്രട്ടറി ശുക്കൂർ സ്വലാഹി അവലോകന പ്രഭാഷണം നടത്തി. ഐ.എസ്.എം സംസ്ഥാന വ്യാപകമായി "മുഹമ്മദ് നബി (സ): മാനവ മൂല്യങ്ങളുടെ നേർസാക്ഷ്യം" എന്ന പ്രമേയത്തിൽ നടത്തിവരുന്ന പ്രബോധന പരിപാടികളുടെ ഭാഗമായാണ് അൽ ഫുർഖാൻ സെന്റർ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. കുടുംബ സംഗമങ്ങൾ, ഉദ്ബോധന പ്രഭാഷണങ്ങൾ, സ്‌ക്വാഡ് പ്രവർത്തനങ്ങൾ, ഡിജിറ്റൽ മീഡിയ പ്രചാരണങ്ങൾ, വിദ്യാർത്ഥി സംഗമം തുടങ്ങിയ വിവിധ പരിപാടികൾ ക്യാമ്പയിന്റെ ഭാഗമായി നടന്നുവരുന്നു. കഴിഞ്ഞ മാസം ആരംഭിച്ച ക്യാമ്പയിൻ ബഹ്റൈൻ മുൻ പാർലമെന്റ് അംഗവും പ്രഭാഷകനുമായ ഡോ. ഈസ ജാസിം അൽ മുത്വവ്വയാണ് ഉദ്ഘാടനം ചെയ്തത്. പ്രമുഖ പ്രഭാഷകനും ഗ്രന്ഥകാരനുമായ എം.എം. അക്ബർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചിരുന്നു.

അൽ ഫുർഖാൻ സെന്റർ നടത്തിവരുന്ന ക്യാമ്പയിൻ പ്രവർത്തനങ്ങൾ മാതൃകാപരവും ശ്ലാഘനീയവുമാണെന്ന് അവലോകന പ്രഭാഷണത്തിൽ ശുക്കൂർ സ്വലാഹി പറഞ്ഞു. ഗൾഫ് രാജ്യങ്ങളിൽ നിന്നും ബഹ്റൈനിലാണ് ക്യാമ്പയിൻ ആദ്യം തുടങ്ങിയതെന്ന് അദ്ദേഹം അറിയിച്ചു. ഇസ്ലാമിക പ്രബോധനം ഓരോ മുസ്ലിമിന്റെയും നിർബന്ധ ബാധ്യതയാണെന്നും കഴിവനുസരിച്ച് അത് നിർവ്വഹിക്കാൻ എല്ലാ വിശ്വാസികളും ബാധ്യസ്ഥരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

പരിപാടിയിൽ അൽ ഫുർഖാൻ സെന്റർ മലയാള വിഭാഗം പ്രസിഡന്റ് സൈഫുല്ല ഖാസിം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജംഷീദ് സുല്ലമി ആശംസാ പ്രസംഗവും ശൈഖ് സ്വലാഹുദ്ദീൻ അയ്യൂബി ചുഴലി ഉദ്ബോധനവും നടത്തി. ജനറൽ സെക്രട്ടറി മനാഫ് കബീർ സ്വാഗതവും ഹിഷാം കുമ്മദ് നന്ദിയും പറഞ്ഞു.

മൂസ സുല്ലമി, ഷറഫുദ്ദീൻ അടൂർ, ബഷീർ മദനി, ബാസിൽ സ്വലാഹി, മാഹിൻ കൊയിലാണ്ടി, മുജീബ് റഹ്മാൻ എടച്ചേരി, മുഹമ്മദ് ഷാനിദ്, യൂസഫ് കെ.പി., മുബാറക് വി.കെ., അബ്ദുൽ ബാസിത്, അസ്ജദ് കല്ലായി, മുസ്ഫിർ, നസീഫ്, ആഷിഖ്, ആരിഫ്, ആദിൽ, സമീൽ യൂസഫ്, യൂനുസ്, സബീല യൂസഫ്, സജ്ല മുബാറക് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Content Highlights: Al Furqan Center in Bahrain hosted a review meeting for its ongoing quarterly campaign., ISM State General Secretary Shukoor Swalahi delivered the keynote review address., The campaign focuses on the theme 'Prophet Muhammad (PBUH): The Witness of Human Values'., Various activities including family gatherings, squad works, and digital media campaigns are part of the initiative.