മക്കയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 113 പേര് അറസ്റ്റില്‍

ജിദ്ദ: മക്കയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 113 പേരെ മക്ക പോലീസ് അറസ്റ്റ് ചെയ്തു. നിയമ ലംഘകരെ പബ്ലിക് പ്രോസിക്യൂഷന് ബ്രാഞ്ചിലേക്ക് റഫറല്‍ ചെയ്യുന്നതിനു മുന്നോടിയായി പ്രാഥമിക നിയമനടപടികള്‍ സ്വീകരിച്ചതായി മക്ക പോലീസ് മാധ്യമ വക്താവ് പറഞ്ഞു.
കോവിഡിനെ നേരിടാന്‍ സ്വീകരിച്ച മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ ലംഘിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ പിഴയോ രണ്ട് വര്‍ഷം തടവ് ശിക്ഷയോ അല്ലെങ്കില്‍ രണ്ട് ശിക്ഷയും ഒരുമിച്ചോ നല്കപ്പെടുമെന്ന് അധികൃതര്‍ വീണ്ടും വ്യക്തമാക്കി.
നിയമ ലംഘനം ആവര്‍ത്തിച്ചാല്‍, മുന്‍ തവണ ചുമത്തിയ പിഴ ഇരട്ടിയാക്കും. മേല്‍പ്പറഞ്ഞ നിയമ ലംഘനം വിദേശികളാണ് ചെയ്തതെങ്കില്‍ അവരെ നാടുകടത്തും. പിഴയും തടവ് ശിക്ഷയും നല്കിയ ശേഷമായിരിക്കും സൗദിയിലേക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി നാടുകടത്തുക.
Content Highlights: