200 വർഷത്തിനുശേഷം കുടുംബത്തിൽ ഒരു പെൺകുഞ്ഞ് ജനിച്ചു; വാദ്യമേളങ്ങളോടെ രഥഘോഷയാത്രയായി വരവേൽപ്പ്

#ന്യൂസ് ഡെസ്ക്
കുടുംബത്തിൽ 200 വർഷത്തിനുശേഷം പിറന്ന പെൺകുട്ടിയെയും അമ്മയെയുംകൊണ്ട് വീട്ടിലേക്കുനടത്തിയ രഥഘോഷയാത്ര
കുടുംബത്തിൽ 200 വർഷത്തിനുശേഷം പിറന്ന പെൺകുട്ടിയെയും അമ്മയെയുംകൊണ്ട് വീട്ടിലേക്കുനടത്തിയ രഥഘോഷയാത്ര

മുംബൈ: കുടുംബത്തിൽ 200 വർഷത്തിനുശേഷം എത്തിയ പെൺകുഞ്ഞിനെ ആഘോഷപൂർവം വരവേറ്റ് വീട്ടുകാർ. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ പിറന്ന പെൺകുട്ടിയെയും അമ്മയെയും ബുധനാഴ്ച രഥഘോഷയാത്രയോടെയാണ് വീട്ടിലേക്ക് വരവേറ്റത്. അകമ്പടിയായി വാദ്യഘോഷങ്ങളും.

കുട്ടിക്ക് ഗാർഗി എന്നു പേരിട്ടു. കുടുംബത്തിൽ 200 വർഷത്തിനിടെ ഒരു പെൺകുഞ്ഞും ജനിച്ചിട്ടില്ലെന്ന് കുട്ടിയുടെ മുത്തച്ഛൻ ലിംബാജി ദഹിഫെൽ പറഞ്ഞു. ‘എത്രയോ വർഷങ്ങളായി പെൺകുഞ്ഞുങ്ങളില്ലെന്ന വിഷമത്തിലായിരുന്നു ഞങ്ങളുടെ കുടുംബം. ഇന്ന് ആ സങ്കടം തീർന്നു.’ – ലിംബാജി പറഞ്ഞു.

‘പെൺകുഞ്ഞുങ്ങളുണ്ടാകുന്നത് അശുഭമായി കരുതുന്നവർ ഇപ്പോഴും സമൂഹത്തിലുണ്ട്. എന്നാൽ, ഇത് വലിയ ഭാഗ്യമായാണ് ഞങ്ങൾ കാണുന്നത്.’ – കുട്ടിയുടെ അച്ഛൻ പറഞ്ഞു.

Content Highlights: A family in Maharashtra's Beed district celebrated the birth of a girl, Gargi, the first in 200 years, with a grand procession. The girl's grandfather, Limbaji Dahifale, expressed joy as the family had longed for a girl for many years.