ആഴക്കയത്തിൽവീണ രണ്ടരപ്പവൻ മാല മുങ്ങിയെടുത്ത് അഗ്നിരക്ഷാസേന; ഉടമയ്ക്ക് കെെമാറി

#ന്യൂസ് ഡെസ്ക്
മൂലമറ്റം ജലന്തര്‍ സിറ്റിയില്‍ നച്ചാറിലെ കുറുങ്കയത്തില്‍ വീണ സ്വര്‍ണമാല അഗ്നിരക്ഷാസേന മുങ്ങിയെടുത്തപ്പോള്‍
മൂലമറ്റം ജലന്തര്‍ സിറ്റിയില്‍ നച്ചാറിലെ കുറുങ്കയത്തില്‍ വീണ സ്വര്‍ണമാല അഗ്നിരക്ഷാസേന മുങ്ങിയെടുത്തപ്പോള്‍

മൂലമറ്റം (ഇടുക്കി): കുളിക്കുന്നതിനിടെ യുവാവിൽനിന്ന് കയത്തിൽ നഷ്ടപ്പെട്ട സ്വർണമാല അഗ്നിരക്ഷാസേന വീണ്ടെടുത്തു. ജലന്തർ സിറ്റിക്കുസമീപം നച്ചാറിലെ കൊച്ചുകുറുങ്കയത്തിലാണ് തലയോലപ്പറമ്പ് സ്വദേശി ഫെബിൻ കരോട്ട് മുണ്ടക്കലിന്റെ രണ്ടരപവൻ മാല നഷ്ടമായത്.

ബന്ധുവീട്ടിൽ വന്നതായിരുന്നു ഫെബിൻ. മാല നഷ്ടപ്പെട്ട ഉടനെ നാട്ടുകാർ ദീർഘനേരം മുങ്ങിത്തപ്പി. കണ്ടെത്താനായില്ല. തുടർന്നാണ്അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. മൂലമറ്റത്തുനിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.എ. ജാഫർഖാന്റെ നേതൃത്വത്തിലുള്ള തിരച്ചിൽ നടത്തി.

12 അടി താഴ്ചയുള്ളതും ചപ്പുചവറുകൾ നിറഞ്ഞ കയത്തിൽനിന്നാണ് ഫയർ ഓഫീസർ ഷിന്റോ ജോസാണ് മാല കണ്ടെടുത്തത്. സീനിയർ ഫയർ ഓഫീസർ ജിൻസ് മാത്യു, ഓഫീസർമാരായ മനു ആന്റണി, എം.പി. സിജു, ഡി. റോയിമോൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Content Highlights: A 2.5-sovereign gold chain was lost by a youth in a deep river at Nachar, Moolamattom., Local residents initially attempted to search for the item without success., The Moolamattom Fire and Rescue team conducted a professional search in 12-foot deep waters., Fire officer Shinto Joseph successfully retrieved the gold chain from the debris-filled riverbed.