സ്കൂളിലെത്തിയ മന്ത്രി പ്രസാദിന് മകന്റെ 'ബിഗ് സല്യൂട്ട്'; സന്തോഷം പങ്കുവെച്ച് പോലീസ്

മന്ത്രി പി. പ്രസാദിനെ അതേ സ്‌കൂളിൽ പഠിക്കുന്ന മകനും സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്ലറ്റൂൺ കമാന്ററുമായ ഭഗത് പ്രസാദ് സല്യൂട്ട് നൽകി സ്വീകരിക്കുന്നു | Photo: https://www.facebook.com/keralapolice
മന്ത്രി പി. പ്രസാദിനെ അതേ സ്‌കൂളിൽ പഠിക്കുന്ന മകനും സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്ലറ്റൂൺ കമാന്ററുമായ ഭഗത് പ്രസാദ് സല്യൂട്ട് നൽകി സ്വീകരിക്കുന്നു | Photo: https://www.facebook.com/keralapolice

തിരുവനന്തപുരം: സ്കൂൾ വാർഷികാഘോഷത്തിൽ പങ്കെടുക്കാനെത്തിയ മന്ത്രിയെ സല്യൂട്ട് നൽകി സ്വീകരിച്ച് മകൻ. തിരുവനന്തപുരം സെന്റ്‌ ജോസഫ് സ്‌കൂൾ വാർഷികാഘോഷത്തിൽ പങ്കെടുക്കാനെത്തിയ കൃഷിവകുപ്പുമന്ത്രി പി. പ്രസാദിനെയാണ് അതേ സ്‌കൂളിൽ പഠിക്കുന്ന മകനും സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്ലറ്റൂൺ കമാന്ററുമായ ഭഗത്  പ്രസാദ് സല്യൂട്ട് നൽകി സ്വീകരിച്ചത്. 

കേരള പോലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ചിത്രം പങ്കുവെച്ചു. 

Content Highlights: minister p prasad visit st joseph school thiruvananthapuram son salute and welcome