വീടെന്ന സ്വപ്‌നത്തിനായി പ്രവാസിയായി, അകാലത്തില്‍ വിയോഗം; റഫീഖിന്റെ കുടുംബത്തിന് വീടുനിര്‍മിക്കാന്‍ മഹല്ല് കമ്മിറ്റി

#ന്യൂസ് ഡെസ്‌ക്
റഫീഖ്
റഫീഖ്

വളാഞ്ചേരി(മലപ്പുറം): ഒരു വീടെന്ന സ്വപ്നം നിറവേറുന്നതിനുമുന്‍പ് അകാലത്തില്‍ പൊലിഞ്ഞ യുവാവിന്റെ ആഗ്രഹം സാക്ഷാത്കരിക്കാന്‍ തൊഴുവാനൂര്‍ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി രംഗത്ത്. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഒമാനില്‍ അന്തരിച്ച വളാഞ്ചേരി വട്ടപ്പാറ കല്ലുവെട്ടിപ്പറമ്പില്‍ റഫീഖിന്റെ കുടുംബത്തിനാണ് വീട് നിര്‍മിക്കാന്‍ മഹല്ല് കമ്മിറ്റി മുന്നിട്ടിറങ്ങിയത്. ഇതിനായി റഫീഖ് കുടുംബസഹായസമിതി രൂപവത്കരിച്ചിട്ടുണ്ട്. സുമനസ്സുകളായ രണ്ടു വ്യക്തികള്‍ വീട് നിര്‍മിക്കാന്‍ നാലരസെന്റ് സ്ഥലവും സൗജന്യമായി നല്‍കി.

മൂന്നു സഹോദരങ്ങളും അവരുടെ കുടുംബവും കൂടാതെ ഭാര്യയും നാലു പിഞ്ചുകുട്ടികളുമടങ്ങുന്നതാണ് റഫീഖിന്റെ കുടുംബം. എല്ലാവര്‍ക്കുംകൂടി ഒരു ഭവനം എന്ന ആഗ്രഹവുമായാണ് റഫീഖ് ഗള്‍ഫിലേക്കു പോയത്. റഫീഖിന്റെ ആഗ്രഹം സാക്ഷാത്കരിക്കാനുള്ള തീവ്രശ്രമത്തിലാണ് മഹല്ല് കമ്മിറ്റി.

വീട് നിര്‍മാണത്തിനായി എല്ലാവരും സഹായിക്കണമെന്നും ഐഡിബിഐ ബാങ്കിന്റെ വളാഞ്ചേരി ശാഖയിലുള്ള 2292104000011264 എന്ന അക്കൗണ്ടിലേക്കാണ് പണം അയക്കേണ്ടതെന്നും സമിതി ചെയര്‍മാന്‍ ടി.പി. മൊയ്തീന്‍കുട്ടി, കണ്‍വീനര്‍ സി. ദാവൂദ്, ട്രഷറര്‍ പി.വി. സലാം ഹാജി എന്നിവര്‍ അറിയിച്ചു. IFSC Code: IBKL 0002292.

Content Highlights: Valanchery Mahallu Committee builds a home for Rafiq`s family, who passed away in Oman. Help fulfill their dream. Donate now!