പ്ലാവിന്‍തൈ, ചീനിക്കമ്പ്, കറിവേപ്പ്...; വേറിട്ട വിഷുകൈനീട്ടമൊരുക്കി വൈകുണ്ഠപുരം ക്ഷേത്രം

കുളക്കട: വിഷുദിനത്തില്‍ ക്ഷേത്രത്തിലെത്തിയ ഭക്തര്‍ക്കെല്ലാം വേറിട്ട വിഷുക്കൈനീട്ടം സമ്മാനിച്ച് കൊട്ടാരക്കര കുളക്കട വൈകുണ്ഠപുരം മഹാവിഷ്ണുക്ഷേത്രം. കണികണ്ട് തൊഴുതിറങ്ങുന്ന ഭക്തര്‍ക്ക് രണ്ടുവര്‍ഷംകൊണ്ട് കായ്ക്കുന്ന മുന്തിയ ഇനം പ്ലാവിന്‍തൈ, മരച്ചീനിക്കമ്പ്, കറിവേപ്പിന്‍തൈ എന്നിവയാണ് കൈനീട്ടമായി ക്ഷേത്രഭരണസമിതി നല്‍കിയത്.
അഞ്ഞൂറിലധികം പ്ലാവിന്‍തൈകളാണ് വിതരണം ചെയ്തത്. മറ്റുള്ളവ അതിലേറെയും. ഇതൊടൊപ്പം മികച്ച കര്‍ഷകരെ കാര്‍ഷികോപകരണങ്ങളും ഫലവൃക്ഷത്തൈകളും നല്‍കി ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചിരുന്നു. കിസാന്‍ സംഘ് സംസ്ഥാനസമിതി അംഗം ആര്‍. ബാബുക്കുട്ടന്‍ കര്‍ഷകരെ ആദരിച്ചു. ക്ഷേത്രം രക്ഷാധികാരി വേണുമോഹനന്‍പോറ്റി അധ്യക്ഷനായി.
ബാലഗോകുലത്തിന്റെ വിഷു ഗ്രാമോത്സവം ന്യൂഡല്‍ഹി കേന്ദ്ര സംസ്‌കൃത സര്‍വകലാശാലാ മുന്‍ രജിസ്ട്രാര്‍ പ്രൊഫ. സുബ്രഹ്‌മണ്യശര്‍മ ഉദ്ഘാടനം ചെയ്തു. ബാലഗോകുലം ജില്ലാ അധ്യക്ഷന്‍ ശ്രീരംഗം സുധീഷ് മുഖ്യപ്രഭാഷണം നടത്തി. സമാപനസമ്മേളനം വാര്‍ഡ് അംഗം സന്ധ്യ എസ്. നായര്‍ ഉദ്ഘാടനം ചെയ്തു. സതീഷ് ഭാനുഭാനു പണ്ടാരത്തില്‍ അധ്യക്ഷനായി.
Content Highlights: good news kottarakkara kulakkada kulakkada vaikundapuram mahavishnu temple variety vishukaineettam