കൈകാലുകള്‍ കൂട്ടിക്കെട്ടി പെരിയാര്‍ കീഴടക്കി ആറുവയസ്സുകാരന്

ആലുവ: ശക്തമായ മഴയില്‍ കലങ്ങിമറിഞ്ഞ് വേഗത്തില്‍ ഒഴുകുന്ന പെരിയാറിനെ കൈകാലുകള്‍ ബന്ധിച്ച് നീന്തിക്കീഴടക്കി ആറുവയസ്സുകാരന്.
ചേരാനല്ലൂര്‍ ചിറ്റൂര്‍ സ്വദേശിയായ മുകുന്ദ ബലിഗയുടെയും അശ്വാനി എ. പ്രഭുവിന്റെയും മകനായ കേദാറാണ് പെരിയാറില്‍ ഒരു കിലോമീറ്റര്‍ ദൂരം നീന്തിയത്. വടുതല ഡോണ്‍ബോസ്കോ സ്കൂള്‍ വിദ്യാര്‍ഥിയാണ് കേദാര്‍.
പെരിയാറിലെ വാളശ്ശേരി റിവര്‍ സ്വിമ്മിങ് ക്ലബ്ബ് അംഗമാണ്. ആലുവ മണപ്പുറം മണ്ഡപം കടവില്‍ നിന്നും നീന്തിത്തുടങ്ങിയ കേദാര്‍, കുട്ടിവനത്തിലെ അവസാന കടവില്‍ എത്തുകയായിരുന്നു.
15000-ത്തിലധികം ആളുകളെ സൗജന്യമായി നീന്തല്‍ പരിശീലിപ്പിച്ച, കേദാറിന്റെ പരിശീലകന് സജി വാളശ്ശേരിയും ഒപ്പം നീന്തി.
Content Highlights: 6 year old boy crosses periyar river tied both hands and legs at aluva ernakulam good news