പോലീസിന്റെ ഗൂഢാലോചനാ ആരോപണം; ദിലീപ് സ്വയം ന്യായീകരിക്കാൻ പറയുന്നത് -മുഖ്യമന്ത്രി

#ന്യൂസ് ഡെസ്‌ക്ക്
പിണറായി വിജയൻ, ദീലീപ്‌
പിണറായി വിജയൻ, ദീലീപ്‌

കണ്ണൂർ: തനിക്കെതിരേ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഗുഢാലോചന നടന്നൂവെന്ന നടൻ ദിലീപിന്റെ ആരോപണം അദ്ദേഹത്തിന്റെ തോന്നൽ മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വയം ന്യായീകരിക്കാൻ പറയുന്നതാണത്. അന്വേഷണ ഉദ്യോഗസ്ഥർ അവർക്ക് മുന്നിലെത്തിയ തെളിവിന്റെ അടിസ്ഥാനത്തിലാണ് നടപടികളെടുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിധിയുടെ വിശദാംശങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. അത് വന്നാൽ മാത്രമേ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂ. പ്രോസിക്യൂഷൻ നല്ല രീതിയിൽ കേസ് വാദിച്ചിട്ടുണ്ട്. ബാക്കി കാര്യങ്ങൾ ആലോചിച്ച് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാരിന് ഒരു ജോലിയുമില്ലാത്തത് കൊണ്ടാണ് അപ്പീൽ പോവുന്നതെന്നാണ് യുഡിഎഫ് കൺവീനർ പറഞ്ഞത്. ഇതാണ് യുഡിഎഫിന്റെ നിലപാട്. പൊതുസമൂഹത്തിന്റെ നിലപാട് അങ്ങനെയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ എന്നും അതീജീവിതയ്‌ക്കൊപ്പമാണ്. അടൂർപ്രകാശിന്റേത് നാടിന്റെ വികാരത്തിന് എതിരായുള്ള പരമാർശമായിപ്പോയെന്നും അദ്ദേഹം വ്യക്തമാക്കി.

പോലീസ് ഉദ്യോഗസ്ഥരുടെ ഗുഢാലോചനാ സംബന്ധിച്ച് ദിലീപ് എതെങ്കിലും പരാതിയോ നിവേദനമോ നൽകിയത് ഓർമയില്ല. ക്രിമിനൽ പോലീസ് എന്നെല്ലാമുള്ള ആരോപണം സ്വയം ന്യായീകരിക്കാൻ പറയുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: Kerala CM Pinarayi Vijayan dismisses actor Dileep`s claims of a police conspiracy as his own feeling, stating investigations are evidence-based.