അലക്കുമ്പോള്‍ വരുത്തുന്ന ഈ പിഴവുകള്‍ ബെഡ്ഷീറ്റിനെ നശിപ്പിച്ചേക്കാം

Representative Image | Photo: Canva.com
Representative Image | Photo: Canva.com

ദിവസത്തിന്റെ മൂന്നിലൊന്ന് ഭാഗമെങ്കിലും നാം ചെവലവഴിക്കുന്നത് ബെഡ്ഷീറ്റിന്റെ മുകളിലാണ്. അതിനാല്‍ ബെഡ്ഷീറ്റുകള്‍ ശരിയായ രീതിയില്‍ കഴുകേണ്ടകത് ഉറക്കം കൂടുതല്‍ സുഖകരമാക്കാനും ഷീറ്റുകള്‍ അതിവേഗം നശിക്കാതിരിക്കാനും അത്യാവശമാണ്.

ബെഡ്ഷീറ്റുകള്‍ ശാസ്ത്രീയമായി എങ്ങനെയാണ് കഴുകേണ്ടത് എന്ന് നോക്കാം:

  1. അലക്കുന്നതിനുമുമ്പ് ബെഡ്ഷീറ്റുകളെ തരംതിരിക്കണം. കോട്ടണ്‍, സില്‍ക്ക്, പോളിയെസ്റ്റര്‍ മുതലായ ഫാബ്രിക്കുകള്‍ വേര്‍തിരിച്ച്, അവയില്‍ തന്നെ ചായം ഇളകുന്നതും ഇളകാത്തവയുമായവയെ തരംതിരിച്ച് വേണം അലക്കാനിടാന്‍. ഇതുവഴി ഷീറ്റുകള്‍ കീറുന്നതും നിറം മങ്ങുന്നതും തടയാനാവും. 
  2. അതുപോലെ ബെഡ്ഷീറ്റുകള്‍ കഴുകുമ്പോള്‍ പരമാവധി മറ്റ് തുണികളുടെ കൂടെ കഴുകാതിരിക്കാന്‍ ശ്രദ്ധിക്കണം.  ബെഡ്ഷീറ്റ്, തലയിണയുറകള്‍ എന്നിവ മാത്രം ഒന്നിച്ച് അലക്കാന്‍ ശ്രദ്ധിക്കുക.
  3. അലക്കുന്നതിന് മുമ്പുതന്നെ കറകള്‍ കളയണം. ചെറിയ കറകള്‍ നീക്കം ചെയ്യാന്‍ ഒരു ഓക്‌സിജന്‍ ക്ലീനറോ സ്‌റ്റെയിന്‍ റിമൂവറോ ഉപയോഗിച്ച് സ്േ്രപ ചെയ്ത ശേഷം ബ്രഷ് ഉപയോഗിച്ച് ചെറുതായി സ്‌ക്രബ് ചെയ്തു കൊടുക്കാം.
  4. അടുത്തത് ഡിറ്റര്‍ജന്റ് തെരഞ്ഞെടുക്കുന്ന കാര്യമാണ്. നോര്‍മല്‍ ഡിറ്റര്‍ജന്റുകള്‍ ഉപയോഗിച്ച് അലക്കുന്നത് പോളിയെസ്റ്റര്‍, മൈക്രോഫൈബര്‍ എന്നീ മെറ്റീരിയലുകയല്‍ക്ക് നല്ലതാണ്. എന്നാല്‍, കോട്ടണ്‍ ഷീറ്റുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കും എണ്ണപ്പാടും പോകണമെങ്കില്‍ ഹെവി ഡ്യൂട്ടി ഡിറ്റര്‍ജന്റുകള്‍ തന്നെ ഉപയോഗിക്കണം. 
  5. കോട്ടണ്‍ ഷീറ്റുകള്‍ ചൂടുവെള്ളത്തിലാണ് കഴുൂകേണ്ടത്. എങ്കില്‍ മാത്രമേ അലര്‍ജി ഉണ്ടാക്കുന്ന പൊടികണങ്ങളും മറ്റും പോവുകയുള്ളൂ. എന്നാല്‍ പോളിയെസ്റ്റര്‍, മൈക്രോഫൈബര്‍ ഷീറ്റുകള്‍ തണുത്തതോ ഇളം ചൂടുള്ളതോ ആയ വെള്ളത്തില്‍ കഴുകാവുന്നതാണ്. വാഷിങ് മെഷീനില്‍ കഴുകുമ്പോള്‍ ജെന്റില്‍ സൈക്കിളാണ് ഉചിതം. തുണികള്‍ കീറിപ്പോകാതിരിക്കാന്‍ ജെന്റില്‍ മോഡാണ് നല്ലത്. 
  6. ഇനി തുണികള്‍ ഉണക്കിയെടുക്കുന്നതാണ്. ഡ്രയറില്‍ ലോ ഹീറ്റ് സെറ്റിങില്‍ വെച്ച ശേഷം വേണം ബെഡ്ഷീറ്റുകള്‍ ഉണക്കിയെടുക്കാന്‍. ഷീറ്റുകളിലെ ചുളിവുകള്‍ മായ്ക്കാനായി വിരിക്കുന്നതിനു മുമ്പ് നന്നായി കുടയാന്‍ ശ്രദ്ധിക്കുക.
  7. വെയിലുള്ള ദിവസങ്ങളില്‍ പുറത്തിട്ട് ഷീറ്റുകള്‍ ഉണക്കിയെടുക്കുന്നത് നല്ലതാണ്. സൂര്യപ്രകാശമേല്‍ക്കുന്നത് തുണികള്‍ക്ക് ഒരു നാച്ചുറല്‍ ഡിസിന്‍ഫെക്റ്റന്റിന്റെ ഫലം ചെയ്യും.

എത്ര ദിവസം കൂടുമ്പോഴാണ് ബെഡ്ഷീറ്റുകള്‍ കഴുകേണ്ടത്?

  • പ്രത്യക്ഷത്തില്‍ അഴുക്കൊന്നുമില്ലാത്തതായി തോന്നിയാലും നമ്മുടെ ശരീരത്തിലെ ബോഡി ഓയിലുകളും മറ്റും ഷീറ്റില്‍ പറ്റുന്നുണ്ട്. കിടക്കുന്നതിനുമുമ്പ് ദേഹം കഴുകുകയും രാത്രിവസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുന്നവരാണെങ്കില്‍ രണ്ടാഴ്ച കൂടുമ്പോള്‍ ബെഡ്ഷീറ്റ് കഴുകിയാല്‍ മതിയാകും. ഒരിക്കലും രണ്ടാഴ്ചയില്‍ കൂടുതല്‍ ഷീറ്റുകള്‍ അലക്കാതെ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. 
  • കട്ടിലിലിരുന്ന് ഭക്ഷണം കഴിക്കുകയോ വളര്‍ത്തുമൃഗങ്ങളെ ഒപ്പം കിടത്തുകയോ നന്നായി വിയര്‍ക്കുകയോ ഒക്കെ ചെയ്യുന്നവരാണെങ്കില്‍ ആഴ്ചയില്‍ ഒന്ന് എന്ന കണക്കില്‍ ബെഡ്ഷീറ്റുകള്‍ നനയ്ക്കണം. അതുപോലെ, പൊടി അലര്‍ജി ഉള്ളവരും ജലദോഷമുള്ളവരുമൊക്കെ ബെഡ്ഷീറ്റില്‍നിന്നുണ്ടാകുന്ന അസ്വസ്ഥതകള്‍ കുറയ്ക്കാനായി ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ഷീറ്റുകള്‍ കഴുകിയിടണം. 
  • സാരമായ പനിയോ വൈറസ് ബാധയോ ഒക്കെയാണെങ്കില്‍ ദിവസേന ചൂടുവെള്ളത്തില്‍ ഷീറ്റുകള്‍ കഴുകുകയും വേണം.
  • മുഖക്കുരുവോ ത്വക്ക്‌രോഗങ്ങളോ ഉണ്ടെങ്കില്‍ ബെഡ്ഷീറ്റുകളെക്കാള്‍ കൂടുതല്‍ പ്രാധാന്യം തലയിണയുറകള്‍ വൃത്തിയാക്കുന്നതിനാണ്. ഇതിലൂടെയേ ബാക്ടീരിയയുടെ കൈമാറ്റം തടയാനാവൂ.

Content Highlights: how to wash your bed sheets properly