മുറിയിലെ സീലിങ് ഫാനില്‍ നിറയെ പൊടിയും അഴുക്കുമായോ? എങ്ങിനെ വൃത്തിയാക്കാം

Representative Image | Photo: Canva.com
Representative Image | Photo: Canva.com

മുറിക്കുള്ളിലേക്ക് തണുത്ത വായു സര്‍ക്കുലേറ്റ് ചെയ്യാനായി ഫാനുകള്‍ക്ക് റാട്ടേറ്റിങ് ബ്ലേഡുകളുണ്ട്. തണുത്ത വായു ഉള്ളിലേക്ക് നല്‍കുന്നതിനൊപ്പം പൊടികണങ്ങള്‍ ഈ ബ്ലേഡില്‍ പറ്റിപ്പിടിക്കുകയും ചെയ്യുന്നുണ്ട്. അഴുക്കുനിറഞ്ഞ ബ്ലേഡുകളും മോട്ടറും ഇടയ്ക്കിടയ്ക്ക് കഴുകി വൃത്തിയാക്കിയില്ലെങ്കില്‍ ഫാനിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും.

എങ്ങനെയാണ് സീലിങ് ഫാന്‍ ശാസ്ത്രീയമായി വൃത്തിയാക്കേണ്ടത് എന്നു നോക്കാം:

  1. വൃത്തിയാക്കാന്‍ തുടങ്ങുന്നതിനു മുമ്പ് ഫാന്‍ ഓഫ് ചെയ്യാന്‍ ശ്രദ്ധിക്കുക.
  2. അതിനുശേഷം പഴയ ഒരു തുണിയോ ഷീറ്റോ ഫാനിന്റെ അടിയില്‍ വിരിച്ചിടണം. താഴെവീഴുന്ന പൊടിയും അഴുക്കും ശേഖരിക്കുന്നതിനാണിത്. 
  3. കസേരയിലോ മേശയിലോ കയറി നില്‍ക്കാതെ ഏണി, സ്റ്റൂള്‍ മുതലായ ഫ്‌ളാറ്റ് പ്രതലത്തില്‍ ചവിട്ടിനിന്നുവേണം വൃത്തിയാക്കാന്‍. ഒരു തരത്തിലും മറിയില്ല എന്ന് ഉറപ്പുവരുത്തണം.
  4. തലയിണയുറയുപയോഗിച്ചും നമുക്ക് സീലിങ് ഫാന്‍ വൃത്തിയാക്കാം. ഓരോ ബ്ലേഡിലായി തലയിണയുറ കയറ്റിക്കൊടുത്ത് പൊടി തുടച്ചെടുക്കുകയാണെങ്കില്‍ അഴുക്കും പൊടിയുമൊന്നും തറയില്‍ ചിതറിവീഴില്ല. പിന്നീട് ഈ തലയിണയുറ പുറത്ത് കൊണ്ടുപോയി തിരിച്ചിട്ട് നന്നായി കുടയണം. ശേഷം അലക്കിയെടുക്കാവുന്നകതാണ്. നല്ലതുപോലെ അഴുക്ക് കുമിഞ്ഞുകൂടിയ ഫാനാണെങ്കില്‍ ഇതുപോലെ ഒന്നുകൂടി ചെയ്യേണ്ടിവരും.
  5. ഏണിയും സ്റ്റൂളുമൊന്നുമുപയോഗിക്കാതെ ഫാന്‍ വൃത്തിയാക്കാനായി എക്സ്റ്റന്‍ഡബിള്‍ ഹെഡറുകള്‍ ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ ഫ്‌ളെക്‌സിഫിള്‍ ഹെഡുകള്‍ എളുപ്പത്തില്‍ ഫാനിന്റെ ബ്ലേഡുകളിലെ അഴുക്ക് നീക്കം ചെയ്യും. 
  6. വൃത്തിയാക്കുമ്പോള്‍ ബ്ലേഡുകളുടെ അരികുകള്‍ വിട്ടുപോകാതിരിക്കാന്‍ ശ്രദ്ധിക്കമം. ബാക്കി പ്രതലം പോലെതന്നെ സൈഡുവശങ്ങളും പൊടിപിടിക്കാന്‍ സാധ്യതയുള്ളതും പലപ്പോഴും വൃത്തിയാക്കാന്‍ വിട്ടുപോകുന്നതുമാണ്. 
  7. ഗ്ലാസ് ഗ്‌ളോബുകളുള്ള സീലിങ് ഫാനാണെങ്കില്‍ അതിന്റെ ഗ്ലോബ് ഊരിയെടുത്ത് ഇളംചൂടുള്ള സോപ്പുവെള്ളത്തില്‍ കഴുകുക. ശേഷം നന്നായി ഉണക്കിയെടുത്ത് തിരികെ ഫാനിലേക്ക് പിടിപ്പിക്കാം. ബള്‍ബുകള്‍ ഒരു ഉണങ്ങിയ മൈക്രോഫൈപര്‍ തുണിയുപയോഗിച്ച് തുടച്ചുവൃത്തിയാക്കുകയും ചെയ്യാം.

Content Highlights: how to properly clean a ceiling fan at home