ഗ്ലാസ് ജനലിലൂടെയുള്ള ആകാശക്കാഴ്ച്ച, പ്രിയപ്പെട്ട വൈറ്റ് സോഫ; താരപുത്രിയുടെ ന്യൂയോര്‍ക്കിലെ വസതി

ബോളിവുഡിലെ കിങ് ഖാനാണ് ഷാരൂഖ്. തന്റെ സന്തോഷങ്ങളിലെല്ലാം കുടുംബത്തോയും ഷാരൂഖ് ചേര്‍ത്തുനിര്‍ത്താറുണ്ട്. ഭാര്യ ഗൗരി ഖാനും മക്കളായ സുഹാന, ആര്യന്‍, അബ്രാം എന്നിവരും ഷാരൂഖിന് പ്രിയപ്പെട്ടവരാണ്. അച്ഛന്റെ വഴിയേ സുഹാനയും സിനിമാ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. ആര്‍ച്ചീസ് എന്ന സിനിമയിലൂടെയാണ് സുഹാന വെള്ളിത്തിരയിലെത്തുന്നത്.
സിനിമ മേഖലയുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്ക് ഒരിടയ്ക്ക് ന്യൂയോര്‍ക്കിലായിരുന്നു താരപുത്രി. കൊളംബിയ സര്‍വകലാശാലയിലായിരുന്നു സുഹാന ഖാന്‍ ഉപരിപഠനങ്ങള്‍ നടത്തിയിരുന്നത്. ഹോസ്റ്റല്‍ പോലുളള സൗകര്യങ്ങള്‍ ഒഴിവാക്കി ന്യൂയോര്‍ക്കില്‍ സ്വന്തമായുള്ള വസതിയിലാണ് സുഹാന താമസിച്ചിരുന്നത്. ന്യൂയോര്‍ക്ക് നഗരത്തിന്റെ ഹൃദയഭാഗത്താണ് സുഹാനയുടെ അപാര്‍ട്‌മെന്റ്.
പഠനകാലയളവില്‍ ന്യൂയോര്‍ക്കിലെ വസതിയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലും മറ്റും സുഹാന പങ്ക് വെച്ചിരുന്നു. തന്റെ 21-ാം പിറന്നാള്‍ സുഹാന കൂട്ടുകാര്‍ക്കൊപ്പം ആഘോഷിച്ചത് ഈ അപാര്‍ട്‌മെന്റിലായിരുന്നു.
ഗ്ലാസിലാണ് അപാര്‍ട്ട്മെന്റിന്റെ ഭൂരിഭാഗവും നിര്‍മിച്ചിരിക്കുന്നത്. ഗ്ലാസ് ജനലിലൂടെ മനഹോരമായ ആകാശക്കാഴ്ച്ച ഈ അപാര്‍ട്‌മെന്റിനുള്ളില്‍ നിന്ന് കാണാനാകും. ലിവിങ് റൂമിനോട് ചേര്‍ന്ന്തന്നെ ഒരു ഓപ്പണ്‍ കിച്ചണുമുണ്ട്.
അതിമനോഹരമായ ലൈറ്റിങ്ങാണ് ഈ ഓപ്പണ്‍ അടുക്കളയുടെ പ്രത്യേകത. അതിനോട് ചേര്‍ന്ന് തന്നെയാണ് ഡൈനിങ് ഏരിയ. ബ്ലാക്ക് മാര്‍ബിളിലാണ് ടേബിള്‍ തയ്യാറാക്കിയിരിക്കുന്നത്. ഇരിക്കുന്നതിനും മറ്റുമായി ബാര്‍ സ്റ്റൂള്‍ സൗകര്യവുമുണ്ട്. സുഹാനയുടെ കൂട്ടുകാര്‍ ഡിന്നറിനും മറ്റുമായി ഒത്തുചേരുന്ന വീട് കൂടിയാണിത്.
ഗ്ലാസ് വിന്‍ഡോയോട് ചേര്‍ന്നുള്ള വെള്ള സോഫയാണ് സുഹാനയ്ക്ക് ന്യൂയോര്‍ക്കിലെ വീട്ടില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഇടം. ഇന്‍സ്റ്റാഗ്രാമിലിടുന്ന പല ചിത്രങ്ങളും ഈ സോഫയില്‍ ഇരിക്കുന്നതും മറ്റുമായിരുന്നു. സോഫയില്‍ ഉറക്കം ആസ്വദിക്കുന്ന സുഹാനയുടെ ചിത്രങ്ങളും വൈറലായിരുന്നു. വൈറ്റ്, ബ്രൗണ്‍ നിറങ്ങള്‍ ഇടകലര്‍ത്തിയാണ് അപാര്‍ട്‌മെന്റിനെ മനോഹരമാക്കിയിരിക്കുന്നത്.
Content Highlights: suhana khans home in new york city remains as centre of attraction