494 കോടി രൂപയ്ക്ക് ലോസ് ആഞ്ജലിസിലെ ആഡംബര ഭവനം വിറ്റ് ഇഷ അംബാനി;വാങ്ങിയത് ഹോളിവുഡ് താരദമ്പതികള്‍

മുംബൈയിലും ന്യൂയോര്‍ക്കിലും ലോസ് ആഞ്ജലിസിലും ദുബായിലുമെല്ലാമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീടുകളും വില്ലകളും അപാര്‍ട്മെന്റുകളും സ്വന്തമായുള്ള അതിസമ്പന്നരാണ് അംബാനി കുടുംബം. വീടും വ്യവസായ സ്ഥാപനങ്ങളും ബ്രാന്‍ഡുകളുമെല്ലാം കോടികള്‍ എറിഞ്ഞ് വാങ്ങുന്നവര്‍. എന്നാലിപ്പോള്‍ ഒരു വില്പനയുടെ വാര്‍ത്തയാണ് അംബാനി കുടുംബത്തില്‍ നിന്ന് പുറത്തുവരുന്നത്.
മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനി ലോസ് ആഞ്ജലിസിലിലെ തന്റെ വീട് വിറ്റതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 5.2 ഏക്കറില്‍ പരന്നുകിടക്കുന്ന ഈ ആഡംബര വീട് 494 കോടി രൂപയ്ക്കാണ് ഇഷ വിറ്റത്. വാങ്ങിയതാകട്ടെ, ഹോളിവുഡ് താരദമ്പതികളായ ബെന്‍ അഫ്ളെക്കും ജെന്നിഫര്‍ ലോപ്പസുമാണ്.
12 കിടപ്പുമുറികളും 24 ബാത്ത്റൂമുകളുമുള്ള ഈ വീട്ടില്‍ പ്രത്യേക സ്പായും സലൂണും ഇന്‍ഡോര്‍ ബാഡ്മിന്റണ്‍ കോര്‍ട്ടും 155 അടിയുള്ള ഇന്‍ഫിനിറ്റി പൂളുമെല്ലാമുണ്ട്. ലോസ് ആഞ്ജലിസിലിലെ ബെവര്‍ലി ഹില്‍സിലെ വാലിങ്ഫോഡിലാണ് ഈ ആഡംബര ഭവനം സ്ഥിതി ചെയ്യുന്നത്്.
മാതാവ് നിത അംബാനിക്കൊപ്പം ഇഷ ഈ വീട്ടില്‍ ഏറെക്കാലം താമസിച്ചിരുന്നു. കുടുംബത്തിന്റെ ഒത്തുചേരലുകള്‍ക്കും ആഘോഷങ്ങള്‍ക്കുമെല്ലാം ഈ വീട് വേദിയായിരുന്നു. 2022-ല്‍ ഇഷ തന്റെ ഗര്‍ഭകാലം ചെലവഴിച്ചതും ഈ വീട്ടിലാണെന്നാണ് സൂചന.
Content Highlights: mukesh ambanis daughter isha ambanisold her mansion to hollywood celebrities