ക്രെഡായ് കൊച്ചി പ്രോപ്പര്‍ട്ടി എക്‌സ്‌പോ ആഗസ്ത് 11 മുതല്‍

കൊച്ചി: ക്രെഡായ് കൊച്ചി പ്രോപ്പര്‍ട്ടി എക്‌സ്‌പോയുടെ മുപ്പത്തിയൊന്നാം എഡിഷന്‍ ആഗസ്ത് 11 മുതല്‍ 13 വരെ കൊച്ചി കണ്ടെയ്‌നര്‍ റോഡിലുള്ള ചക്കോളാസ് പവിലിയനില്‍ നടക്കും.
രാവിലെ 10 മുതല്‍ രാത്രി 8 മണി വരെ നീളുന്ന എക്‌സ്‌പോ, വീടെന്ന സ്വപ്നവുമായി വരുന്നവര്‍ക്കും നിക്ഷേപ സാധ്യത തിരയുന്നവര്‍ക്കും ഏറ്റവും അനുയോജ്യമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
എസ്.ബി.ഐ യുടെ സഹകരണത്തോടെ ക്രെഡായ് കൊച്ചി ചാപ്റ്ററിന്റെ നേതൃത്വത്തിലാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. പ്രമുഖ ബില്‍ഡര്‍ ഗ്രൂപ്പുകളുടെ പ്രത്യേകം തിരഞ്ഞെടുത്ത നൂറിലധികം പ്രൊജക്ടുകളാണ്
പ്രദര്‍ശിപ്പിക്കുന്നത്.